wayanad local

നിയമസഭാ സമിതി ചുരം സന്ദര്‍ശിച്ചു



കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ നിയമസഭാ സമിതി സന്ദര്‍ശനം നടത്തി. ചുരത്തിലെ വഴിവാണിഭവും മാലിന്യനിക്ഷേപവും തടയുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ 2011 ഡിസംബര്‍ 20നു അയച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിയമസഭാ പരിസ്ഥിതി സമിതി കോഴിക്കോട് കലക്ടറേറ്റില്‍ തെളിവെടുപ്പ് നടത്തി ചുരം സന്ദര്‍ശിച്ചത്. പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് കോഴിക്കോട്, വയനാട് ജില്ലാ അതിര്‍ത്തിയിലെ ചുരം. ലോകത്തിലെ അതീവ പ്രകൃതിസുന്ദര പ്രദേശങ്ങളില്‍ ഒന്നായാണ് കോഴിക്കോട്-കൊല്ലൈഗല്‍ ദേശീയപാത കടന്നുപോവുന്ന ചുരം അറിയപ്പെടുന്നത്. ചെങ്കുത്തായി കിടക്കുന്ന പരിസ്ഥിതിലോല വനമേഖലയുമാണ് ഇവിടം. ഉന്തുവണ്ടികളിലും വാഹനങ്ങളിലും നടത്തുന്ന കച്ചവടം പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം ചുരംപാതയില്‍ അടിയുന്നതിനു കാരണമായിരുന്നു. അറവുമാലിന്യം വാഹനങ്ങളില്‍ എത്തിച്ച് ചുരത്തില്‍ തള്ളുന്നതും അപൂര്‍വമല്ല. ഈ പശ്ചാത്തലത്തിലാണ് തോമസ് നിയമസഭാ പരിസ്ഥിതി സമിതിക്ക് പരാതി അയച്ചത്. ചുരത്തില്‍ ഉന്തുവണ്ടികളിലും വാഹനങ്ങളിലുമുള്ള കച്ചവടം കോഴിക്കോട്-വയനാട് ജില്ലാ ഭരണകൂടങ്ങള്‍ ഇടപെട്ട് തടഞ്ഞെങ്കിലും അറവുമാലിന്യങ്ങളും മറ്റും തള്ളുന്നതു തുടരുകയാണ്.
Next Story

RELATED STORIES

Share it