നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി



തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷ ന്‍ റിപോര്‍ട്ട് അപ്‌ലോഡ് ചെയ്തതിനു പിന്നാലെ സൈറ്റിലെത്തിയവരുടെ തിരക്കില്‍ നിയമസഭാ വെബ്‌സൈറ്റ് ഹാങ്ങായി. ഇംഗ്ലീഷിലുള്ള റിപോര്‍ട്ടിന്റെ നാലു ഭാഗങ്ങളാണ് ആദ്യം സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് നിയമസഭാ സമ്മേളനം തീര്‍ന്നതിനുശേഷം മലയാള പതിപ്പും സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. 386 പേജുകളുള്ള മലയാളപതിപ്പു വന്നതോടെ സൈറ്റ് നിശ്ചലമാവുകയായിരുന്നു. ഏറെ വൈകിയും  സൈറ്റിന്റെ നിശ്ചലാവസ്ഥ പരിഹരിക്കാനായിട്ടില്ല. വലുപ്പം കൂടിയ ഫയല്‍ ആയതിനാലാണ് ഡൗണ്‍ലോഡ് ചെയ്തു തുറന്നുവരാന്‍ താമസമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. നാലു വാള്യങ്ങളിലായി 1,073 പേജുള്ള റിപോര്‍ട്ട് നിയമസഭാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it