നിയമസഭാ തിരഞ്ഞെടുപ്പ്: 18 സീറ്റ് ആവശ്യപ്പെട്ടതായി ഐഎന്‍ടിയുസി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റ് ആവശ്യപ്പെട്ടതായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മുതിര്‍ന്ന നേതാവ് എ കെ ആന്റണി കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യതയുള്ള 18 സീറ്റുകളാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ മത്സരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇപിഎഫിന് നികുതി ഏര്‍പ്പെടുത്തിയ ബജറ്റ് തീരുമാനത്തിനെതിരേ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി വരുന്ന 10ന് ദേശവ്യാപകമായി തൊഴിലാളി സംഘടനകള്‍ പ്രതിഷേധിക്കും.
Next Story

RELATED STORIES

Share it