wayanad local

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി

കല്‍പ്പറ്റ: 2016ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ജില്ലയില്‍ ആരംഭിച്ചു.
മാനന്തവാടി മിനി സിവില്‍സ്റ്റേഷനിലെ ഇവിഎം വെയര്‍ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്‍ജിനീയര്‍മാര്‍ പരിശോധിച്ച് തകരാറുകളുള്ളവ നീക്കി പ്രവര്‍ത്തനക്ഷമമായ യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പിന് സജ്ജമാക്കുകയാണ്. ആദ്യഘട്ടത്തില്‍ ജില്ലയില്‍ ആകെ 1400 വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കും.
പോലിസ് സാന്നിധ്യത്തില്‍ കമ്മീഷന്‍ നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന. ഇവിഎം നോഡല്‍ ഓഫിസറായ മാനന്തവാടി അഡീഷനല്‍ തഹസില്‍ദാര്‍ തങ്കച്ചന്‍ ആന്റണിയുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘവും പരിശോധനക്ക് എന്‍ജിനീയര്‍മാരെ സഹായിക്കുന്നുണ്ട്.
പ്രവര്‍ത്തനങ്ങള്‍ ഇലക് ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി ഉണ്ണികൃഷ്ണന്റെ മേല്‍ നോട്ടത്തില്‍ ജില്ലാതലത്തില്‍ നിരീക്ഷിച്ച് യഥാസമയം റിപോര്‍ട്ട് തിരഞ്ഞുടുപ്പ് കമ്മീഷനെ അറിയിക്കും.
Next Story

RELATED STORIES

Share it