thrissur local

നിയമസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

തൃശൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിച്ചുവേണം പ്രചാരണ പ്രവര്‍ത്തനങ്ങ ള്‍ നടത്താനെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി രതീശന്‍ രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ഥിച്ചു. പെരുമാറ്റച്ചട്ടലംഘനം ഗൗരവമായി കാണുമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കലക്‌ട്രേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഏപ്രില്‍ 22 മുതല്‍ 29 വരെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പണം. പത്രികകളുടെ സൂക്ഷമ പരിശോധന 30 ന് നടക്കും. മെയ് രണ്ടു വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ടാവും.
തിരഞ്ഞെടുപ്പ് ചെലവ്, പെരുമാറ്റച്ചട്ടം എന്നിവ നിരീക്ഷിക്കുന്നതിന് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പ്രതേ്യക സ്‌ക്വാഡ് രൂപീകരിക്കും. ജില്ലയില്‍ നിലവില്‍ ആകെ 24,55,612 വോട്ടര്‍മാരാണ് ഉള്ളത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 19 വരെ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.
പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പരാതി നല്‍കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ചീഫ് ഇലക്ടറല്‍ ഓഫിസറുടെ വെബ്‌സെറ്റില്‍ ഇ-പരിഹാരം എന്ന ലിങ്കിലേക്കാണ് പരാതികള്‍ അയക്കേണ്ടത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണ അനുമതി ലഭിക്കുന്നതിനും വാഹനം ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിനും വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. ഇതിനായി ഇ-അനുമതി, ഇ-വാഹനം എന്നീ ലിങ്കുകള്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍, വോട്ടര്‍പട്ടിക പുതുക്കല്‍, സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍, ബിഎല്‍ഒ രജിസ്‌ട്രേഷന്‍, പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കുള്ള പൊതുനിര്‍ദേശങ്ങള്‍, പ്രവാസി വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍, വോട്ടര്‍മാര്‍ക്കുള്ള പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ എന്നിങ്ങനെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ംംം.രല ീ.സല ൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
1950 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ഫോണ്‍ വിളിച്ചും സംശയങ്ങള്‍ തീര്‍ക്കാം.
സമാധാനപരമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ കലക്ടര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സഹകരണം അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it