Pathanamthitta local

നിയമസഭാ തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കാന്‍ ജില്ലയില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്നതിന് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡിനെയും മദ്യവും പണവും ഉള്‍പ്പെടെ വിനിയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്നതു തടയുന്നതിനുള്ള ഫ്‌ളൈയിങ് സ്‌ക്വാഡിനെയും ഇന്നലെ വിന്യസിച്ചതായി ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ അറിയിച്ചു.
ഒരു ടീം ലീഡറുടെ നേതൃത്വത്തില്‍ രണ്ട് ഉദ്യോഗസ്ഥരും ഒരു സിവില്‍ പോലിസ് ഓഫിസറും അടങ്ങുന്നതാണ് ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്. ഒരു നിയോജകമണ്ഡലത്തില്‍ ഒരു ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്. പൊതു സ്ഥലങ്ങളില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ ബന്ധപ്പെട്ടവര്‍ക്ക് അറിയിപ്പു നല്‍കിയ ശേഷവും നീക്കം ചെയ്തില്ലെങ്കില്‍ സ്‌ക്വാഡ് നീക്കം ചെയ്യുകയും ചെലവ് ഈടാക്കുകയും ചെയ്യും. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം എന്നിവ കടത്തുന്നതു തടയുന്നതിനായി ഫഌയിങ് സ്‌ക്വാഡ് വാഹന പരിശോധന നടത്തും.
ഒരു മണ്ഡലത്തില്‍ മൂന്നു ഫഌയിങ് സ്‌ക്വാഡിനെയാണ് വിന്യസിച്ചിട്ടുള്ളത്. എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് നേതൃത്വം നല്‍കുന്ന ഫഌയിങ് സ്‌ക്വാഡില്‍ രണ്ട് പോലിസ് ഉദ്യോഗസ്ഥരും ഒരു വീഡിയോ ഗ്രാഫറും ഉണ്ടാവും.
ഫഌയിങ് സ്‌ക്വാഡിന്റെയും ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും നോഡല്‍ ഓഫിസര്‍ ഡാനിയല്‍ മാത്യുവിനെ 9447223620 എന്ന നമ്പരില്‍ ബന്ധപ്പെടാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സ്‌ക്വാഡ്-മണ്ഡലം, ടീം ലീഡര്‍, തസ്തിക, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍.
Next Story

RELATED STORIES

Share it