Kottayam Local

നിയമസഭാ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം 22 മുതല്‍

കോട്ടയം: തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ സ്വീകരിക്കും.
ഏപ്രില്‍ 22നാണ് പത്രികാ സമര്‍പ്പണം തുടങ്ങുക. 29ന് അവസാനിക്കും. ഞായറാഴ്ച ഓഫിസ് അവധിയായതിനാല്‍ പത്രികകള്‍ സ്വീകരിക്കുന്നതല്ല. റിട്ടേണിങ് ഓഫിസര്‍മാര്‍ക്കോ അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്.
പാല നിയോജക മണ്ഡലത്തില്‍ ആര്‍ ആര്‍ ഡപ്യൂട്ടി കലക്ടര്‍ സജ്ഞയനും, കടുത്തുരുത്തിയില്‍ ലാന്‍ഡ് റവന്യൂ ഡപ്യൂട്ടി കലക്ടര്‍ ടി സി രാമചന്ദ്രനും വൈക്കത്ത് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ അലക്‌സ് പോളും ഏറ്റുമാനൂരില്‍ സര്‍വേ ഡപ്യൂട്ടി ഡയറക്ടര്‍ പി കെ നളിനിയും കോട്ടയത്ത് പുഞ്ച സ്‌പെഷ്യല്‍ ഓഫിസര്‍ എം പി ജോസും പുതുപ്പള്ളിയില്‍ കോട്ടയം ആര്‍ഡിഒ ജി രമാദേവിയും ചങ്ങനാശ്ശേരി ലാന്‍ഡ് അക്വിസിഷന്‍ ഡപ്യൂട്ടി കലക്ടര്‍ ടി വി സുഭാഷും കാഞ്ഞിരപ്പള്ളിയില്‍ എഡിസി ജനറല്‍ കെ ജെ ടോമിയും പൂഞ്ഞാറില്‍ പാലാ ആര്‍ഡിഒ സി കെ പ്രകാശുമാണ് റിട്ടേണിങ് ഓഫിസര്‍മാര്‍.
ബിഡിഒമാരായ ബാബു ജോസഫ് (ളാലം), എന്‍ പി ചന്ദ്രന്‍ (കടുത്തുരുത്തി), ആര്‍ സുരേഷ് കുമാര്‍ (വൈക്കം), കെ സി തോമസ് (ഏറ്റുമാനൂര്‍) കെ ജി ബാബു (പള്ളം), ശ്രീലേഖ സി (പാമ്പാടി), പി കെ വിശ്വംഭരന്‍ (മാടപ്പള്ളി) കെ എസ് ബാബു (കാഞ്ഞിരപ്പള്ളി), ലിബി സി മാത്യുസ് (ഈരാറ്റുപേട്ട) എന്നിവരാണ് യഥാക്രമം പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലെ അസി. റിട്ടേണിങ് ഓഫിസര്‍മാര്‍.
Next Story

RELATED STORIES

Share it