Pathanamthitta local

നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക സമര്‍പ്പണം 22 മുതല്‍; സൂക്ഷ്മപരിശോധന 30ന്

പത്തനംതിട്ട: മേയ് 16ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ഏപ്രില്‍ 22 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചുതുടങ്ങും. 29 ആണ് അവസാന തീയതി.
പൊതുഅവധി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 11 നും വൈകിട്ട് മൂന്നിനുമിടയില്‍ റിട്ടേണിങ് ഓഫിസര്‍മാര്‍, അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ എന്നിവര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ 30ന് നടക്കും. മേയ് രണ്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഒരു സ്ഥാനാര്‍ഥിക്ക് നാലു സെറ്റ് പത്രികകള്‍ സമര്‍പ്പിക്കാം.
10,00 0 രൂപയാണ് കെട്ടിവയ്‌ക്കേണ്ട തുക. സംവരണ മണ്ഡലങ്ങളില്‍ 5000 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്. സംവരണ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കണം. സത്യവാങ്മൂലത്തിന് പുറമെ ഫോം നമ്പര്‍ 26 ലെ രണ്ട് സാക്ഷ്യപത്രങ്ങളും പത്രികയ്‌ക്കൊപ്പം നല്‍കണം. സ്ഥാനാര്‍ഥിയുടെ സ്വത്ത് ബാധ്യത, വോട്ടര്‍ പട്ടികയുടെ ബന്ധപ്പെട്ട ഭാഗത്തിന്റെ അറ്റസ്റ്റഡ് പകര്‍പ്പ്, രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിയുടെ കത്ത് എന്നിവയും സമര്‍പ്പിക്കണം.
പത്രികകള്‍ സ്വീകരിക്കുന്നവര്‍: മണ്ഡലം, വരണാധികാരി, ഉപ വരണാധികാരി എന്ന ക്രമത്തില്‍: തിരുവല്ല - ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ (ആര്‍ഡിഒ തിരുവല്ല), എന്‍ തങ്കപ്പനാചാരി (ബിഡിഒ പുളിക്കീഴ്), റാന്നി - കെ സി മോഹനന്‍ (എല്‍എ ഡെപ്യുട്ടി കളക്ടര്‍), കെ സി രാജു (ബിഡിഒ, റാന്നി), ആറന്മുള - അനു എസ് നായര്‍ (ആര്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍), ഷിന്‍സ് ഡി (ബിഡിഒ, ഇലന്തൂര്‍), കോന്നി - എം എ റഹിം (എല്‍ ആര്‍ ഡെപ്യുട്ടി കളക്ടര്‍), കെ ജി സലിംകുമാര്‍ (ബിഡിഒ, കോന്നി), അടൂര്‍ - എം കെ കബീര്‍ (ആര്‍ഡിഒ, അടൂര്‍), എസ് അശോക് കുമാര്‍ (ബിഡിഒ, പറക്കോട്).
Next Story

RELATED STORIES

Share it