kasaragod local

നിയമസഭാ തിരഞ്ഞെടുപ്പ് : തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഇപ്രാവശ്യം പുതുമുഖങ്ങള്‍ ഏറ്റുമുട്ടും

തൃക്കരിപ്പൂര്‍: സംസ്ഥാനത്തിന് മുഖ്യമന്ത്രിയെ സമ്മാനിച്ച തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഇപ്രാവശ്യം പുതുമുഖങ്ങള്‍ ഏറ്റുമുട്ടു. 1987ലും 91ലും ഇ കെ നായനാരെ വിജയിപ്പിച്ച മണ്ഡലമാണിത്. 1977ലാണ് മണ്ഡലം രൂപീകൃതമായത്. ആദ്യ ആങ്കത്തില്‍ സിപിഎമ്മിലെ പി കരുണാകരനാണ് ഇവിടെ നിന്നും വിജയിച്ചത്.
1980ലും കരുണാകരന്‍ തന്നെ മണ്ഡലം നിലനിര്‍ത്തി. 82ല്‍ സിപിഎമ്മിലെ പരേതനായ ഒ ഭരതന്‍ ഇവിടെ നിന്നും വിജയിച്ചു. 1987, 91 തിരഞ്ഞെടുപ്പുകളില്‍ ഇ കെ നായനാരാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1995ലും 2001ലും സിപിഎമ്മിലെ കെ പി സതീഷ് ചന്ദ്രന്‍ വിജയിച്ചു. 2006ലും 11ലും കെ കുഞ്ഞിരാമനാണ് വിജയിച്ചത്. എല്ലാകാലത്തും കോണ്‍ഗ്രായിരുന്നു എതിരാളികള്‍. കഴിഞ്ഞ തവണ എട്ടായിരത്തില്‍പരം വോട്ടുകള്‍ക്കാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കെ കുഞ്ഞിരാമന്‍ വിജയിച്ചത്.
രണ്ട് തവണ ഇദ്ദേഹം പൂര്‍ത്തിയാക്കയതിനാല്‍ ഇപ്രാവശ്യം സീറ്റ് നല്‍കില്ലെന്നാണറിയുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം രാജഗോപാല്‍, സംസ്ഥാന കമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം വി പി പി മുസ്തഫ എന്നിവരുടെ പേരുകളാണ് ഇവിടെ പാര്‍ട്ടി ഉയര്‍ത്തികാണിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് കെ പി കുഞ്ഞിക്കണ്ണന്‍, സതീഷന്‍ പാച്ചേനി തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
എസ്ഡിപിഐക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ടി സിദ്ദീഖ് ഇവിടെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നീലേശ്വരം നഗരസഭ, കയ്യൂര്‍ ചീമേനി, ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ, പിലിക്കോട്, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് തൃക്കരിപ്പൂര്‍ മണ്ഡലം. ഇതില്‍ പടന്ന, വലിയപറമ്പ, തൃക്കരിപ്പൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫാണ് ഭരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന ഈസ്റ്റ് എളേരി പഞ്ചായത്ത് ഇപ്പോള്‍ കോണ്‍ഗ്രസ് വിമതരുടെ കൂട്ടായ്മയായ ഡിഡിഎഫാണ് ഭരിക്കുന്നത്.
കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍, പിലിക്കോട്, വെസ്റ്റ് എളേരി പഞ്ചായത്തുകള്‍ എല്‍ഡിഎഫും ഭരിക്കുന്നു. മലയോരവും തീരദേശവും സമന്വയിക്കുന്ന മണ്ഡലം കൂടിയാണിത്. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും അങ്കം മുറിക്കിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it