kozhikode local

നിയമസഭാ തിരഞ്ഞെടുപ്പ്: എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗത്തിനുള്ള സാധ്യത കണക്കിലെടുത്ത് വ്യ ാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കോഴിക്കോട് ഡിവിഷന്‍ ഓഫിസ് കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ചു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കുന്നതിനും പരാതികളില്‍ സത്വരനടപടികള്‍ കൈക്കൊള്ളുന്നതിനും വേണ്ടിയാണിത്.
വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അക്കാര്യം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. പരാതിക്കാരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവയ്ക്കുന്നതും അവര്‍ക്ക് പാരിതോഷികം നല്‍കുന്നതുമായിരിക്കും. 0495-2372927 ആണ് ഡിവിഷനല്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം നമ്പര്‍. വിവരങ്ങളറിയിക്കാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, കോഴിക്കോട് (0495-2372927, 9447178063), അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, കോഴിക്കോട് (0495- 2375 706, 9496002871) എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, കോഴിക്കോട് (0495-2376762, 94000 69677), എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, പേരാമ്പ്ര (0496- 2610 410, 9400069679), എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, വടകര (0496-2515082, 9400069680), എക്‌സൈസ് റെയിഞ്ച് ഓഫിസ്, ഫറോക്ക് (0495-2422200, 94000 69683), എക്‌സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട് (0495-2722991, 9400069682), എക്‌സൈസ് റെയിഞ്ച് ഓഫിസ്, കുന്ദമംഗലം (0495-2802766, 9400069684), എക്‌സൈസ് റേഞ്ച് ഓഫിസ്, താമരശ്ശേരി (0495-2224430, 9400069685), എക്‌സൈസ് റെയിഞ്ച് ഓഫിസ്, ചേളന്നൂര്‍ (0495-2263666, 9400 069686), എക്‌സൈസ് റെയിഞ്ച് ഓഫിസ്, കൊയിലാണ്ടി (0495- 26244101, 9400069687), എക്‌സൈസ് റെയിഞ്ച് ഓഫിസ്, ബാലുശ്ശേരി (0495-2641830, 940 0069688), എക്‌സൈസ് റെയിഞ്ച് ഓഫിസ്, വടകര (0495- 2516715, 9400069689), എക്‌സൈസ് റെയിഞ്ച് ഓഫിസ്, നാദാപുരം (0496-2556100, 9400069690), എക്‌സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍ (0496- 2509050, 9400069692) എന്നിവിടങ്ങളിലേക്കും വിളിക്കാം.
Next Story

RELATED STORIES

Share it