Flash News

നിയമസഭാ ജീവനക്കാരനെകൊണ്ട് കാല്‍ കഴുകിച്ചു;കണ്ണന്താനം വീണ്ടും വിവാദത്തില്‍

നിയമസഭാ ജീവനക്കാരനെകൊണ്ട് കാല്‍ കഴുകിച്ചു;കണ്ണന്താനം വീണ്ടും വിവാദത്തില്‍
X


തിരുവനന്തപുരം: നിയമസഭ ജീവനക്കാരനെക്കൊണ്ട് കാല്‍ കഴുകിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നിയമസഭ മന്ദിരത്തിന് മുന്നിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ് ജീവനക്കാരനെ കൊണ്ട് കണ്ണന്താനം കാല്‍ കഴുകിച്ചത്. കണ്ണന്താനത്തിന്റെ കാലുകളിലേക്ക് ജീവനക്കാരന്‍ ബക്കറ്റില്‍ വെള്ളമൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. നിയമസഭാംഗം ഒ രാജഗോപാല്‍, ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ് എസ് സുരേഷ് അടക്കമുള്ളവര്‍ കണ്ണന്താനത്തിന് ഒപ്പമുണ്ടായിരുന്നു.
നേരത്തെ, കേരള നിയമസഭയുടെ സ്പീക്കറായിരുന്ന സമയത്ത് എന്‍ ശക്തന്‍ ഡ്രൈവറെകൊണ്ട് ചെരുപ്പഴിപ്പിച്ച സംഭവം വലിയ വിവാദമായിരുന്നു. സമാനമായ പ്രവൃത്തിയാണ് കണ്ണന്താനവും നടത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it