kasaragod local

നിയമസഭാ കേസ് : പത്ത് പേര്‍ കോടതിയില്‍ തെളിവ് നല്‍കി



ഉപ്പള: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച പി ബി അബ്ദുര്‍റസാഖ് എംഎല്‍എക്കെതിരെ പരാജയപ്പെട്ട കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഇന്നലെ പത്തുപേര്‍ കോടതിയില്‍ ഹാജരായി തെളിവ് നല്‍കി. ഇതോടെ കേസില്‍ 34 പേര്‍ ഹാജരായി. ഇന്ന് പത്ത്‌പേര്‍ ഹാജരാവും. പ്രവാസികളുടെ കള്ളവോട്ട് ചെയ്തും മരിച്ചവരുടെ വോട്ട് ചെയ്തും വിജയിച്ചുവെന്ന് കാണിച്ച് നല്‍കിയ കേസിലാണ് ഇന്നലെ കോടതി സമന്‍സ് അയച്ച പത്തുപേര്‍ നേരിട്ട് ഹാജരായി തങ്ങളുടെ സമ്മതിദാനാവകാശം സ്വയം വിനിയോഗിച്ചതാണെന്നും ഇതില്‍ ഒമ്പത് പേരും തങ്ങള്‍ പ്രവാസികളല്ലെന്നും കോടതിയില്‍ ബോധിപ്പിച്ചത്. ഇതിനാവശ്യമായ രേഖകളും കോടതിയില്‍ ഹാജരാക്കി. നേരത്തെ വോട്ടെടുപ്പിന് നാട്ടിലെത്തിയിരുന്ന ഉപ്പള കോടിബയലിലെ ഹബീബ് മൂസ താന്‍ വീണ്ടും ഗള്‍ഫില്‍ നിന്നും വന്നതാണെന്നും ടിക്കറ്റ് ഇനത്തില്‍ ചെലവായ 47,000 രൂപയുടെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇച്ചിലങ്കോട്ടെ അബ്ദുര്‍റഹ്്മാന്‍ ഖാലിദ്, ഷിറിയയിലെ മൊയ്തീന്‍ കുഞ്ഞി, ഭാര്യ നസീമ, മുഹമ്മദ് അനസ്, അബ്ദുല്‍ശഫീഖ്, അബ്ദുല്‍ഖാദര്‍, സഹോദരങ്ങളായ മുഹമ്മദ് മസൂഖ്, മുഹമ്മദ് മസൂദ്, നൗഷാദുദ്ദീന്‍, സെയ്താലി, ഹബീബ് മൂസ കോടിബയല്‍ തുടങ്ങിയവരാണ് ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായി തെളിവ് നല്‍കിയത്.
Next Story

RELATED STORIES

Share it