നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും പ്രതിപക്ഷ മുന്നേറ്റം

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തിരിച്ചടി. കേരളത്തിലെ ചെങ്ങന്നൂരിനു പുറമേ  ബിഹാറിലെ ജോകിഹട്, ജാര്‍ഖണ്ഡിലെ ഗോമിയ, സില്ലി, യുപിയിലെ നൂര്‍പൂര്‍, ഉത്തരാഖണ്ഡിലെ തരാലി, മഹാരാഷ്ട്രയിലെ പലാസ് കദ്ഗാവ്, മേഘാലയയിലെ അംപാടി, പഞ്ചാബിലെ ഷാ കോട്ട്്, പശ്ചിമ ബംഗാളിലെ മഹേഷ്തല, കര്‍ണാടകയിലെ രാജരാജേശ്വരി നഗര്‍ എന്നീ 10 നിയമസഭാ മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്.  ജോകിഹടില്‍ ആര്‍ജെഡിയുടെ ഷാനവാസ് ആലം, ഗോമിയയില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) നേതാവ് ബബിത ദേവി, സില്ലിയില്‍ ജെഎംഎമ്മിന്റെ തന്നെ സീമാദേവി എന്നിവര്‍ വിജയിച്ചു.
യുപിയിലെ നൂര്‍പൂര്‍ മണ്ഡലം ബിജെപിയില്‍ നിന്ന് എസ്പി പിടിച്ചെടുത്തു. എസ്പിയുടെ നഈമുല്‍ ഹസനാണ് വിജയിച്ചത്. ഉത്തരാഖണ്ഡിലെ സിറ്റിങ് സീ റ്റായ തരാലി മാത്രമാണു ബിജെപിക്ക് നിലനിര്‍ത്താന്‍ സാധിച്ച നിയമസഭാ മണ്ഡലം. ബിജെപിയുടെ മുന്നി ദേസി ഷാ ആണു തരാലിയില്‍ വിജയിച്ചത്. മഹാരാഷ്ട്രയിലെ കദേഗാവ്, അംപാടി മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി. വിശ്വജിത് പതംഗ് റാവു, മിനായ് ഡി ഷിറ എന്നിവരാണ് ഈ മണ്ഡലങ്ങളില്‍ വിജയിച്ചത്. പഞ്ചാബിലെ ഷാകോട്ടില്‍ കോണ്‍ഗ്രസ്സിന്റെ ഹര്‍ദേവ് സിങ് ലാദി വിജയിച്ചു. ശിരോമണി അകാലിദളിന്റെ സിറ്റിങ് സീറ്റായിരുന്നു ഷാകോട്ട്. പശ്ചിമ ബംഗാളില്‍ തൃണമൂലിന്റെ സിറ്റിങ് സീറ്റായ മഹേഷ്തലയില്‍ പാര്‍ട്ടിയുടെ ചന്ദ്രദാസ് വിജയിച്ചു.
കര്‍ണാടകയിലെ രാജരാജേശ്വരി നഗറില്‍ (ആര്‍ആര്‍ നഗര്‍) കോണ്‍ഗ്രസ്സിന്റെ മുനിരത്‌ന വിജയിച്ചു. കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റാണ് ആര്‍ ആര്‍ നഗര്‍. 25,400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു മുനിരത്‌ന വിജയിച്ചത്.
കഴിഞ്ഞമാസം നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെുപ്പില്‍ ആര്‍ആര്‍ നഗറിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു.
Next Story

RELATED STORIES

Share it