thrissur local

നിയമസഭാതിരഞ്ഞെടുപ്പ്: നിരീക്ഷകര്‍ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ചു

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ ചെലവ് നിരീക്ഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ജില്ലയിലെ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. സുജിത്കുമാര്‍, ധ്രുവ് പുരാരി സിങ്ങ്, എന്‍ എസ് പാര്‍ഥസാരഥി, സരോജ്കുമാര്‍ ഷാഡംഗി എന്നീ കേന്ദ്ര കേഡറിലുളള ഐആര്‍ എസ് ഉദ്യോഗസ്ഥരാണ് മണ്ഡലങ്ങള്‍ സന്ദര്‍ശിച്ചത്. അനധികൃത പണം ൈകമാറ്റം, മദ്യം, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ എന്നിവയുടെ കടത്ത് എന്നിവയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിരീക്ഷകര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാമനിലയിത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലും നിരീക്ഷകര്‍ സംബന്ധിച്ചു.
തൃശൂര്‍ രാമനിലയത്തിലാണ് നിരീക്ഷകരുടെ ക്യാംപ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍, ഒല്ലൂര്‍, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളുടെ ചുമതലയുളള സുജിത്കുമാറിന്റെ ക്യാംപ് രാമനിലയത്തിലെ 202 ാം നമ്പര്‍ മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്.
നാട്ടിക, മണലൂര്‍, കൈപ്പമംഗലം മണ്ഡലങ്ങളുടെ ചുമതലയുളള ധ്രുവ് പുരാരി സിങ്ങിന്റെ ക്യാംപ് 204 ാം നമ്പര്‍ മുറിയിലും ചാലക്കുടി, പുതുക്കാട്, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലേക്കുളള നിരീക്ഷകന്‍ എന്‍ എസ് പാര്‍ഥസാരഥിയുടെ ക്യാംപ് ഓഫിസ് 208 ാം നമ്പര്‍ മുറിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ഥികളുടെ പ്രചരണചെലവ് സംബന്ധിച്ചും പ്രചരണരംഗത്തെ അനാരോഗ്യകരമായ പ്രവണതകള്‍ സംബന്ധിച്ചും പൊതുജനങ്ങള്‍ക്കുളള പരാതികളും അപേക്ഷകളും സമര്‍പ്പിക്കാവുന്നതാണ്. ക്യാംപ് ഓഫിസിലെത്തി രേഖാമൂലം പരാതി നല്‍കാനും അവസരമുണ്ട്. പരാതി സമര്‍പ്പിക്കുന്നയാളുടെ വിലാസവും ഫോണ്‍ നമ്പറും പരാതിയില്‍ രേഖപ്പെടുത്തിയിരിക്കണം. തൃശൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ ഷെയ്ഖ് അസ്ഗര്‍ ഹുസൈനാണ് ക്യാംപ് ഓഫിസിന്റെ നോഡല്‍ ഓഫിസര്‍. ഫോണ്‍ : 8547 614401.
Next Story

RELATED STORIES

Share it