Flash News

നിയമസഭയില്‍ ബാബുവിനെച്ചൊല്ലി ഇന്നും ബഹളം

തിരുവനന്തപുരം : ബാര്‍ കോഴകേസില്‍ ആരോപണവിധേയനായ മന്ത്രി കെ ബാബു രാജി വെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളമുണ്ടാക്കി.സഭ സമ്മേളിച്ചയുടനെ ആവശ്യമുന്നയിച്ച് പ്രതിപക്ഷാംഗങ്ങള്‍ പ്‌ളക്കാര്‍ഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി.ഇതിനിടെ ഭരണപക്ഷത്തു നിന്നുയര്‍ന്ന ചില പരാമര്‍ശങ്ങള്‍ കൂടുതല്‍ ബഹളത്തിലേക്ക്് നയിച്ചു. സ്പീക്കര്‍ പരാമര്‍ശം  രേഖകളില്‍ നിന്ന് നീക്കം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ബഹളം ശമിച്ച് ചോദ്യോത്തരവേള ആരംഭിക്കാനായത്.
Next Story

RELATED STORIES

Share it