palakkad local

നിയമവിരുദ്ധമായ കള്ള്ഷാപ്പിന് നഗരസഭ അധികാരികളുടെ ഒത്താശ



എംവി വീരാവുണ്ണി

പട്ടാമ്പി: നഗരസഭ പരിതിയില്‍ ടി എസ് 19 ാം നമ്പറില്‍ പറക്കാട് മേല്‍മുറി യില്‍ നിയമ വിരുദ്ധമായി കള്ള് ഷാപ്പ് പ്രവര്‍ത്തിക്കുന്ന തായി പരാതി. വര്‍ഷങ്ങളായി ഇവിടെ പട്ടാമ്പി നഗര സഭയുടെ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ഷാപ്പിനോ കെട്ടിടത്തിനോ നഗരസഭയുടെ അനുമതിയില്ലാതെയാണ് ഇത് വരെയും നടത്തിയിരുന്നതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നഗര സഭയുടെ തെന്ന് തോന്നിക്കുന്ന  തരത്തില്‍ 1/89എ എന്ന അനധികൃത നമ്പറിലാണ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വ്യാജ ലൈസന്‍സ് സംഘടിപ്പിച്ച തായി കണ്ടെത്തി യത്. ഈ നമ്പര്‍ ഉപയോഗിച്ച് വെള്ളം, വൈദ്യുതി, ഗ്യാസ് തുടങ്ങി നിരവധി ആവശ്യങ്ങള്‍ നേടിയതായി ആരോപണമുണ്ട്.  ഈ കെട്ടിടവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും പരാതി യില്‍ പറയും പ്രകാരം ആരാധനാലയത്തില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും നിശ്ചിത അകലം പാലിച്ചിട്ടുമില്ല. പറക്കാട് സെന്ററിലുള്ള ജുമ മസ്ജിദ്, മദ്രസ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് കേവലം 180 മീററര്‍ മാത്രമാണ് അകലമുളളത്. ഇത്രയൊക്കെ നിയമ വിരുദ്ധമായി ഈ മദ്യ ശാല ഇവിടെ അഭംഗുരം പ്രവര്‍ത്തിക്കുന്നത് സ്ഥല ഉടമക്കും നടത്തിപ്പ് കാരനും ഉന്നതതല ത്തിലുള്ള പിടിപാട്മൂലമാണെന്നാണ്  ജന സംസാരം. ഇതിനാലാണ് എക്‌സൈസ് വകുപ്പിന്റെ ഒരെതിര്‍പ്പും  ഉണ്ടാകാത്തതെന്നൂം സമീപ വാസികള്‍ പറഞ്ഞു. സമീപ വാസികളുടെ വീട്ടിലേക്കുള്ള വഴിയില്‍ മദ്യപരുടെ വാഹനങ്ങള്‍ നിര്‍ത്തി യിടുന്നതായും ജനങ്ങളെ അസഭ്യം പറയുന്നതായും പരാതിയില്‍ പറയുന്നു. സമീപ വാസികളായ ചില സന്നദ്ധ പ്രവര്‍ത്തകരും വ്യക്തികളും  പട്ടാമ്പി എക്‌സൈസ് ഓഫിസിലും ഒററപ്പാലം എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലും പാലക്കാട് എക്‌സൈസ് ഡിവിഷണല്‍ ഓഫിസിലും പരാതി നല്‍കിയിട്ടും കാര്യക്ഷമമായ അന്വേഷണമോ നടപടിയോ ഇതുവരെ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it