palakkad local

നിയമവിരുദ്ധമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി

മണ്ണാര്‍ക്കാട്: കുന്തിപ്പുഴ ഭാരത് ഗ്യാസ് ഏജന്‍സി ഓഫിസിനു സമീപം നിയമവിരുദ്ധമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകള്‍ അധികൃതര്‍ പിടികൂടി. ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന നാല് സിലിണ്ടറുകളാണ് സി വില്‍സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഗ്യാസ് ഏജന്‍സിയിലെ തൊഴില്‍ തൊഴില്‍ പ്രശ്‌നവുമായിബന്ധപ്പെട്ട് സ്ഥാപനത്തിലെത്തിയ ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് ഗ്യാസ് ഏജന്‍സി ഓഫിസിന്റെ തൊട്ടടുത്ത മുറിയില്‍ അലക്ഷ്യമായി സൂക്ഷിച്ച ഗ്യാസ്‌സിലിണ്ടറുകള്‍ കണ്ടെത്തി ഉദേ്യാഗസ്ഥരെ വിവരമറിയിച്ചത്.
മണ്ണാര്‍ക്കാട് അസി.സപ്ലൈ ഓഫിസര്‍ സി മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.അസി. ലേബര്‍ ഓഫിസര്‍ എം എം മനോജും സ്ഥലത്ത് ഉണ്ടായിരുന്നു. പിടിച്ചെടുത്ത സിലിണ്ടറുകള്‍ നടപടി ക്രമങ്ങള്‍ക്കു ശേഷം ഗോഡൌണിലേക്ക് മാറ്റി. കുറ്റം ആവര്‍ത്തിച്ചാ ല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും അപകടകരമായ വിധത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ നഗരമദ്ധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ സൂക്ഷിച്ചതിനെതിരെ ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മറ്റി പ്രതിഷേധ ധര്‍ണ നടത്തി. പ്രസിഡന്റ് എം.അജേഷ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി പിആര്‍സുരേഷ് ഉദ്ഘാടനം ചെയ്തു. റീജണല്‍ പ്രസിഡണ്ട് ഒ.സെ ജീബ്, ജലീല്‍കൊളമ്പ ന്‍, സതീശന്‍ താഴത്തേതില്‍, നസീഫ് പാലക്കാഴി, നവാസ് അക്കിപ്പാടം, നിജോ കോട്ടോപ്പാടം, സിറാജ് ചങ്ങലീരി ,ആഷിക് സംസാരിച്ചു.
Next Story

RELATED STORIES

Share it