നിയമവാഴ്ച പരിപാലിക്കുന്നതിന്റെ വിജയം വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ: ചീഫ് ജസ്റ്റിസ്‌

ന്യൂഡല്‍ഹി: രാജ്യത്ത് നിയമവാഴ്ച പരിപാലിക്കുന്നതിന്റെ വിജയം നിയമ വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മയുമായി ബന്ധപ്പെട്ടിരിക്കുന്നതായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ന്യൂഡല്‍ഹിയില്‍ 10ാമത് നിയമാധ്യാപകദിന പുരസ്‌കാര ദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമവാഴ്ച ഉറപ്പാക്കേണ്ട അഭിഭാഷകരെയും ന്യായാധിപരെയും വളര്‍ത്തിയെടുക്കുന്നതിനുള്ള കേന്ദ്രങ്ങളാണ് നിയമ വിദ്യാലയങ്ങള്‍. സമൂഹത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ പക്വമായ ധാരണകള്‍ രൂപപ്പെടുത്തുകയും പൗര സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരായി അവരെ മാറ്റുകയുമാണ് നിയമവിദ്യാഭ്യാസത്തിന്റെ ദൗത്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it