നിയമവാഴ്ച നിലനില്‍ക്കുന്ന കാലത്തോളം ഭയപ്പെടേണ്ട

ന്യൂഡല്‍ഹി: രാജ്യത്ത് ഉയര്‍ന്നുവന്നിരിക്കുന്ന അസഹിഷ്ണുത വിവാദം രാഷ്ട്രീയ പ്രശ്‌നമാണെന്നും നീതിന്യായ വ്യവസ്ഥയും നിയമവാഴ്ചയും സ്വതന്ത്രമായി നിലനില്‍ക്കുന്ന കാലത്തോളം ഇക്കാര്യത്തില്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍. കോടതികള്‍ അവകാശങ്ങളെയും ധാര്‍മിക ബാധ്യതകളെയും സംരക്ഷിക്കും. ഇവിടെ ആരും ഒന്നിനെയും ഭയപ്പെടണമെന്ന് താന്‍ കരുതുന്നില്ല. നിയമവാഴ്ചയെ സംരക്ഷിക്കുന്ന ഒരു സ്ഥാപനത്തിന്റെ മേധാവിയാണ് താന്‍. എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. എല്ലാവിഭാഗം ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നാം പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുവരെ അവരുടെതായ അവകാശങ്ങളുണ്ട്. അതു പരിഗണിക്കാതെ ശിക്ഷ നടപ്പാക്കാനാവില്ല. ഇന്ത്യ എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന രാജ്യമാണെന്നും ഠാക്കൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it