Flash News

നിയമലംഘകരെ സിപിഐ സംരക്ഷിക്കില്ല : കാനം



കൊച്ചി: നിയമം ലംഘിക്കുന്ന ഒരാളെയും സംരക്ഷിക്കുന്ന നിലപാട് സിപിഐക്ക് ഇല്ലെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നിയമവും നിലപാടും ഒരു ദിവസം കൊണ്ട് നടപ്പാക്കണമെന്നില്ലെന്നും കാനം പറഞ്ഞു. കൈയേറ്റങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചു നടപടികള്‍ കൈക്കൊള്ളു മെന്നും കാനം പറഞ്ഞു.
Next Story

RELATED STORIES

Share it