നിയമപോരാട്ടം തുടരുമെന്ന് എഎംടി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പന കേസില്‍ നിയമ പോരാട്ടം തുടരുമെന്ന് അതിരൂപതയിലെ അല്‍മായര്‍ രൂപീകരിച്ച ആര്‍ച്ച് ഡയോഷ്യമന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) സംഘടന കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബെഞ്ച് തള്ളിയ വിധി എഎംടി അംഗീകരിക്കുന്നു. എന്നാല്‍, ഈ വിധിയില്‍ ഒരിടത്തും സിംഗിള്‍ ബെഞ്ച് വിധിയുടെ ഉള്ളടക്കത്തെ തള്ളി പ്പറയുകയോ പ്രതികളുടെ മേ ല്‍ കേസെടുക്കുന്നതിനെ തടയുകയോ ചെയ്തിട്ടില്ല. നിലവില്‍ സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ ചാര്‍ജ് ചെയ്തിട്ടുള്ള എഫ്‌െഎആറില്‍ അന്വേഷണം തുടരാനും പുതിയ ഒരു കേസുമായി തന്നെ മുന്നോട്ടുപോവാനും പരാതികാരന് അനുമതി നല്‍കിയിട്ടുണ്ട്. കേസിന്റെ തുടര്‍നടപടികള്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ചു തീരുമാനിക്കാനും അടിയന്തരമായി കൂടിയ എഎംടി അതിരൂപത സമിതി തീരുമാനിച്ചതായും റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it