wayanad local

നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിച്ചു; സമ്മാനവുമായി യാത്ര തുടര്‍ന്നു

സുല്‍ത്താന്‍ ബത്തേരി: മോട്ടോര്‍ വാഹനവകുപ്പിന്റെ നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളുമായി സുല്‍ത്താന്‍ ബത്തേരി ജോയിന്റ് ആര്‍ടി ഓഫിസ്.
റോഡ് സുരക്ഷാവാരാഘോഷത്തിന്റെ ഭാഗമായി ഇന്നലെ കൊളഗപ്പാറയില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ സൗഹൃദ പരിശോധനയിലാണ് നിയമം പാലിച്ചവര്‍ക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും നല്‍കിയത്.
കൊളഗപ്പാറ സ്‌കൂളിനു സമീപമാണ് സുല്‍ത്താന്‍ ബത്തേരി ജോയിന്റ് ആര്‍ടി ഓഫിസിന്റെ നേതൃത്വത്തില്‍ സൗഹൃദ വാഹനപരിശോധന നടത്തിയത്.
കോട്ടക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റെയും സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റിന്റെയും സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. മോട്ടോര്‍വാഹന ഉദ്യോഗസ്ഥരെ കൂട്ടമായി കണ്ട് വാഹനയാത്രക്കാര്‍ ആദ്യം ഒന്നമ്പരന്നെങ്കിലും കാര്യം മനസ്സിലായതോടെ ആശ്വാസമായി. നിയമം പാലിച്ചവര്‍ മധുരപലഹാരങ്ങളും സമ്മാനങ്ങളുമായി യാത്ര തുടര്‍ന്നു. നിയമം തെറ്റിച്ചെത്തിയവരെ ബോധവല്‍ക്കരിച്ച് പറഞ്ഞയച്ചു.
2020ഓടെ റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നു സുല്‍ത്താന്‍ ബത്തേരി ജോയിന്റ് ആര്‍ടിഒ എ കെ രാധാകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it