kozhikode local

നിയമം ലംഘിച്ച്് കെട്ടിടനിര്‍മാണം

നാദാപുരം: പുറമേരി ടൗണില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പെരുകുന്നു. പുറമേരി ഹോമിയോ മുക്കില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി കെട്ടിടം നിര്‍മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ട് പോലും പഞ്ചായത്ത് അധികൃതര്‍ക്ക് അനക്കമില്ല. ഈ കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്ത് നേരത്തെ ഉണ്ടായിരുന്ന കെട്ടിടം വീഴാറായതിനെ തുടര്‍ന്ന്്്  പഞ്ചായത്ത് നിര്‍ദ്ദേശം അനുസരിച്ച്് പൊളിച്ച് നീക്കിയതാണ്.
തല്‍സ്ഥാനത്ത് പഞ്ചായത്തില്‍ പ്ലാന്‍ പോലും സമര്‍പ്പിക്കാതെയാണ്  കെട്ടിടം പണിയുന്നത്. പുറമേരിയില്‍ പഴയ കെട്ടിടങ്ങളും ഭൂമിയും വിലക്കെടുത്ത് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് മറിച്ചു വില്‍പ്പന നടത്തുന്ന സംഘങ്ങളാണ് ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ക്ക് പിന്നില്‍. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ആദ്യം കെട്ടിടത്തിന്റെ പ്ലാനിന്് പഞ്ചായത്ത് അധികൃതരുടെ അനുമതി  വാങ്ങണമെന്നാണ് ചട്ടം. പൊതു റോഡുകളില്‍ നിന്നും നിശ്ചിത അകലം പാലിക്കുകയും വേണം. നിലവിലുള്ള ചട്ടങ്ങള്‍ക്കനുസരിച്ച് പഴയ കെട്ടിടങ്ങള്‍ പൊളിച്ച ഭൂമിയില്‍ അതെ വലിപ്പത്തില്‍ പുതിയ കെട്ടിട നിര്‍മാണം പലപ്പോഴും അസാധ്യമാണ്്. ഇത്തരം സാഹചര്യത്തിലാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള നിര്‍മ്മാണം നടക്കുന്നത്്്.
പൊതു ജനങ്ങളില്‍ നിന്ന് പരാതി ഉണ്ടായില്ലെങ്കില്‍ ഇത്തരം നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും പഞ്ചായത്ത് അധികൃതര്‍ നടപടികള്‍  കൈക്കൊള്ളാറില്ല. പരാതി ഉണ്ടായാല്‍ നിര്‍മാതാക്കള്‍ ചട്ടങ്ങള്‍ക്കനുസരിച്ചുള്ള പ്ലാന്‍ സമര്‍പ്പിക്കും. എന്നാല്‍ നിര്‍മാണവും പ്ലാനുമായി യാതൊരു ബന്ധമുണ്ടാകാറില്ല. പണി പൂര്‍ത്തിയാകുന്ന പുതിയ കെട്ടിടങ്ങള്‍ക്ക് ഇവിടെ ഉണ്ടായിരുന്ന പഴയ കെട്ടിടത്തിന്റെ നമ്പര്‍ തന്നെ ഉപയോഗിക്കുകയും ചെയ്യും. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ പഞ്ചായത്ത് ഉണരാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.
Next Story

RELATED STORIES

Share it