Kollam Local

നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു



കൊട്ടിയം:നിയന്ത്രണംവിട്ട ആഡംബര കാര്‍ ദേശീയപാതയുടെ വശത്തെ കുഴിയിലേക്ക് മറിഞ്ഞു. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം സ്വദേശി സമീര്‍(35)സഞ്ചരിച്ചിരുന്ന കാറാണ് 18 അടിയോളം താഴ്ചയിലേയ്ക്ക് നിയന്ത്രണംവിട്ട് മറിഞ്ഞത്. ഇന്നലെ വൈകീട്ട് നാലോടെ ദേശീയ പാതയിലെ ഇത്തിക്കര പാലത്തിന് സമീപമായിരുന്നു അപകടം. സമീര്‍ തിരുവനന്തപുരത്തുനിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു. ഉറങ്ങിപോയതാവാം അപകടത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it