നിയന്ത്രണം ലംഘിച്ച ബിജെപി എംപിയെ തടഞ്ഞു
BY Sumeera SMR2 Jan 2016 3:38 AM GMT
Sumeera SMR2 Jan 2016 3:38 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗതാഗത നിയന്ത്രണം ലംഘിച്ച് തന്റെ ഇരട്ട നമ്പര്‍ കാര്‍ നിരത്തിലിറക്കിയ ബിജെപി നേതാവിന്റെ കാര്‍ പോലിസ് തടഞ്ഞു. ബിജെപി എംപി സത്യപാല്‍ സിങിന്റെ കാറാണ് തടഞ്ഞത്. ഡല്‍ഹിയില്‍ ഇരട്ടനമ്പര്‍ ഇറക്കുന്നതിന് ഇന്നലെ വിലക്കായിരുന്നു. ഇന്ത്യാ ഗേറ്റിനടുത്തുവച്ചാണ് സിങിനെ പോലിസ് തടഞ്ഞത്.
മുന്‍ മുംബൈ പോലിസ് കമ്മീഷണറാണ് സത്യപാല്‍ സിങ്. ബാഗ്വത് നിയോജകമണ്ഡലത്തില്‍നിന്നാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ ഗതാഗത നിയന്ത്രണങ്ങളടങ്ങിയ ലഘുലേഖ ഡല്‍ഹി പോലിസ് സിങിനു നല്കി. അതേസമയം, പുതിയ ഗതാഗതനിയന്ത്രണം ലംഘിച്ച മറ്റൊരാള്‍ക്ക് 2,000 രൂപ പിഴയിട്ടു. തനിക്ക് ഓഫിസിലേക്കു പോവാന്‍ മറ്റു വഴിയില്ലാത്തതിനാലാണ് ഇരട്ടയക്ക വാഹനം ഓടിച്ചതെന്ന് അയാള്‍ പോലിസിനോടു പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലെ ഗതാഗത നിയന്ത്രണം പ്രാബല്യത്തില്‍ വന്നു 33 മിനിറ്റിനകമാണ് ഇയാളുടെ വാഹനം നിയമം ലംഘിച്ചത്.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT