നിയന്ത്രണം തെറ്റിയ കൂറ്റന്‍ ബാര്‍ജ് തീരത്തടിഞ്ഞു

അമ്പലപ്പുഴ: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ആഡംബര കപ്പലുമായി എത്തിയ ബാര്‍ജ് നീര്‍ക്കുന്നം തീരത്തടിഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ടോടെയാണു കപ്പലിനൊപ്പം സ്പീഡ്‌ബോട്ടും കയറ്റിവന്ന കൂറ്റന്‍ ബാ ര്‍ജ് നീര്‍ക്കുന്നം മാധവമുക്കിന് തെക്കു ഭാഗത്തെ കടല്‍ത്തീരത്ത് അടിഞ്ഞത്. കൊളംബോയില്‍ നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം അബൂദബി തീരത്തേക്കു പോവുകയായിരുന്ന ബാര്‍ജാണ് നിയന്ത്രണം തെറ്റി തീരത്തെത്തിയത്.
കപ്പലുമായി ബാര്‍ജിനെ ബന്ധിപ്പിച്ചിരുന്ന കൂറ്റന്‍ വടം (വയര്‍ റോപ്പ്) പൊട്ടിയതാണ് ഇതു തീരത്തടിയാന്‍ കാരണമായത്. ബാര്‍ജില്‍ രണ്ടും കപ്പലില്‍ ഏഴും ജീവനക്കാരുണ്ട്. ഇവര്‍ സുരക്ഷിതരാണെന്നു കപ്പല്‍ ഏജന്‍സി അറിയിച്ചു. ബാ ര്‍ജുമായി ബന്ധം വിച്ഛേദിച്ച കപ്പല്‍ പുറംകടലിലാണ്. വൈകീട്ട് 5.30ഓടെ കൊച്ചിയില്‍ നിന്നെത്തിയ നേവി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഏജന്‍സി അധികൃതര്‍ ബാര്‍ജിലെ  ജീവനക്കാരുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇവരെ കരയ്‌ക്കെത്തിക്കുന്നതിനു നിയമ തടസ്സമുണ്ടെന്നു പോലിസ് അറിയിച്ചു. ബാര്‍ജ് ഇവിടെ നിന്ന് നീക്കംചെയ്യാനുള്ള ശ്രമം ആരംഭിച്ചതായി കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it