Kollam Local

നിയന്ത്രണംവിട്ട ലോറി കണ്ടയ്‌നറിന് പിന്നിലിടിച്ചു; ഡ്രൈവറുടെ നില ഗുരുതരം



പള്ളിമുക്ക്: നിയന്ത്രണംവിട്ട ലോറി നിര്‍ത്തിയിട്ടിരുന്ന കണ്ടയ്‌നര്‍ ലോറിക്ക് പിന്നിലിടിച്ചു. ഇന്നലെ പുലര്‍ലച്ചെ നാലോടെ ദേശീയപാതയില്‍ തട്ടാമല സ്‌കൂളിനും പഴയാറ്റിന്‍കുഴിക്കും ഇടയില്‍ അനന്തേശ്വരാ മോട്ടോഴ്‌സിന് മുന്നിലായിരുന്നു സംഭവം. അപകടത്തില്‍ ലോറിയുടെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം തെക്കേകര, തുലയത്തുകോണം, രാജേഷ്(31)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് ബൈക്കും കയറ്റി വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടശേഷം വഴി ചോദിച്ചറിയുന്നതിനായി പോയിരിക്കെ പിന്നാലെ എം സാന്റും കയറ്റി വരികയായിരുന്ന ലോറി കണ്ടെയ്‌നറിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ കണ്ടെയ്‌നര്‍ ലോറി റോഡരികിലുള്ള ഒരു പുരയിടത്തിന്റെ മതില്‍ തകര്‍ത്താണ് നിന്നത്. കണ്ടെയ്‌നറിന് പിന്നില്‍ ഇടിച്ച ലോറി റോഡിന്റെ വലതുഭാഗത്തേക്ക് പോയാണ് നിന്നത്. ഇടിയെ തുടര്‍ന്ന് ലോറിക്കുള്ളില്‍ കുടുങ്ങി കിടന്ന െ്രെഡവറെ  ശബ്ദം കേട്ട് ഓടി കുടിയവര്‍ ചേര്‍ന്ന് പുറത്തെടുത്ത് സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. െ്രെഡവറുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട ലോറി റിക്കവറി വാഹനം ഉപയോഗിച്ച് നീക്കുന്നതിനിടെ മറിഞ്ഞ് സമീപത്തെ അനന്തേശ്വരാ മോട്ടോഴ്‌സിന്റെ ഗേറ്റും മതിലും തകര്‍ന്നു. അപകടത്തില്‍പ്പെട്ട കണ്ടെയ്‌നര്‍ ലോറി ട്രാഫിക് പോലിസെത്തി സ്‌റ്റേഷനിലേക്ക് മാറ്റി. സംഭവ സമയം റോഡില്‍ മറ്റ് വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
Next Story

RELATED STORIES

Share it