thiruvananthapuram local

നിയന്ത്രണംവിട്ട ബസ് മതിലിലിടിച്ച് നിരവധി പേര്‍ക്കു പരിക്ക്

കാട്ടാക്കട: കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടു ബസ് മതിലിലിടച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കാബിനിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് മണിക്കൂറിന്റെ പരിശ്രമത്തിനൊടുവില്‍. കാട്ടാക്കട ഊരൂട്ടമ്പലം റോഡില്‍ അഞ്ചുതെങ്ങിന്‍ മൂടിന് സമീപത്ത് വച്ച് ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് അപകടം. കിഴക്കേകോട്ടയില്‍ നിന്നും നിറയെ യാത്രക്കാരുമായി വന്ന ബസ് കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂടിന് സമീപം വച്ച് വളവ് തിരിഞ്ഞതോടെ ടയര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബസ്സിന്റെ നിയന്ത്രണം വിട്ട് റോഡിന്റെ വശത്തേക്ക് പായുകയും വിജയകുമാറിന്റെ വീട്ടിന്റെ മതിലിലേയ്ക്ക് ഇടിച്ചുകയറി. കെഎസ്ആര്‍ടിസി പാപ്പനംകോട് ഡിപ്പോയിലെ അനന്തപുരി ബസ്സിന്റെ ഡ്രൈവര്‍ നരുവാമൂട് സ്വദേശി അനില്‍കുമാറിനെയാണ്  ബസിന്റെ കാബിനുള്ളില്‍ കുടുങ്ങി പുറത്തെടുക്കാന്‍ കഴിയാതായത്. നാട്ടുകാര്‍ പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം വിഫലമായി. സമീപവാസിയായ വെല്‍ഡിങ് തൊഴിലാളി കട്ടിങ് യന്ത്രവുമായെത്തി ഏറെ പണിപ്പെട്ട്  ബസ്സിന്റെ കാബിന്‍ അറുത്ത് മാറ്റി. എന്നിരുന്നാലും കാലുകള്‍ പുറത്തെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ആയിരുന്നു. ഇതിനിടെ കാട്ടാക്കട നിന്നും  അഗ്‌നിശമന സേനാവിഭാഗവും പോലിസും എത്തി രക്ഷ പ്രവര്‍ത്തനം നടത്തി. ഇരുകാലിനും ഗുരുതര പരിക്കുള്ളതിനാല്‍ അനില്‍കുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ കള്ളിക്കാട് സ്വദേശി അക്ഷയ രാജു (18), കള്ളിക്കാട് സ്വദേശി ആര്യ (18), നാവെട്ടികോണം സ്വദേശി സുജാ മോള്‍ (31), കട്ടയ്‌ക്കോട് സ്വദേശി മണിയന്‍ ആശാരി (64), കുറകോണം സ്വദേശി ചിന്നു (24), പ്രശാന്ത് (21), മലപ്പനംകോട് സ്വദേശി സുധാീ ബിക (29), ഉറിയാക്കോട് സ്വദേശി സുലേഖാ ബീവി (57), കുച്ചപ്പുറം സ്വദേശി യേശുദാസ് (54), ബാലകൃഷ്ണന്‍ നായര്‍ (48), കൊല്ലകോണം സ്വദേശി രാജു (57), മുതിയാവിള സ്വദേശി ജയചന്ദ്രന്‍ (57), ആര്യങ്കോട് സ്വദേശി സുശീല (57), കാട്ടാക്കട ചൂണ്ടുപലക രാധ (49), നെടുമങ്ങാട് റസിയ (37), ആര്യ അക്ഷയ എന്നീ  കുട്ടികള്‍, കണ്ടക്ടര്‍ സുരേഷ്‌കുമാര്‍ (40) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. മതിലില്‍ ഇടിച്ച് ബസ് നിന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it