ernakulam local

നിയന്ത്രണംവിട്ട ടിപ്പര്‍ ഇടിച്ച് സിഗ്‌നല്‍ പോസ്റ്റ് തകര്‍ന്നു

നെട്ടൂര്‍: നിയന്ത്രണംവിട്ട ടിപ്പര്‍ ലോറിയിടിച്ച് സിഗ്‌നല്‍ പോസ്റ്റ് തകര്‍ന്നു. നിസാര പരിക്കോടെ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടു. വൈറ്റില-അരൂര്‍ ദേശീയപാത മാടവന ജങ്ഷനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.15 ഓടെയാണ് അപകടം.
പെട്ടെന്ന് റോഡ് മുറിച്ചുകടന്ന വിദ്യാര്‍ഥികളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട ലോറി സിഗ്‌നല്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. സിമന്റ് കട്ടയുമായി കുമ്പളം ഭാഗത്തേക്കുപോയ ലോറിയാണ് അപകടത്തില്‍പെട്ടത്. ജങ്ഷനില്‍ റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരുന്ന സിഗ്‌നല്‍ പോസ്റ്റാണു തകര്‍ന്ന് നിലംപതിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു. ഇടപ്പള്ളിയില്‍നിന്നും ട്രാ ഫിക്ക് പോലിസും പനങ്ങാട് പോലിസും സ്ഥലത്തെത്തി.
Next Story

RELATED STORIES

Share it