Kottayam Local

നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് പാടത്തേക്ക് മറിഞ്ഞു

കുമരകം: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് പാടത്തേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ഡ്രൈവറും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ ഏഴു യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ചെങ്ങളം താഴത്തറ ബസ് സ്‌റ്റോപ്പിന് സമീപമായിരുന്നു അപകടം. വിളഞ്ഞ നെല്ല് കൊയ്യാന്‍ പൂര്‍ണമായും വറ്റിച്ച മാടപ്പള്ളിക്കാട്ട് പാടശേഖരത്തേക്കാണ് കാര്‍ മറിഞ്ഞത്.
ഇതുകൊണ്ട് വന്‍ അപകടം ഒഴിവായി. ചേര്‍ത്തല പൂച്ചാക്കലില്‍ നിന്നു റാന്നിയിലേക്ക് വിവാഹാലോചനയ്ക്കു പോയവരാണു അപകടത്തില്‍പ്പെട്ടത്. ഒരു ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ കാര്‍ വെട്ടിച്ചതാണ് അപകടകാരണമെന്ന് കാറിലുണ്ടായിരുന്നവര്‍ പറഞ്ഞു. കോണ്‍ക്രീറ്റ് പോസ്റ്റും വൈദ്യുതി ലൈനും തകര്‍ന്നതു മൂലം വൈദ്യുതി വകുപ്പിന് 15,000ല്‍ അധികം രൂപയുടെ നഷ്ടമുണ്ടായതായി കുമരകം വൈദ്യുതി ഓഫിസ് അധികൃതര്‍ പറയുന്നു.
Next Story

RELATED STORIES

Share it