നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് യുവ സഹോദരങ്ങള്‍ മരിച്ചു

പാരിപ്പള്ളി: ദേശീയപാതയില്‍ പാരിപ്പള്ളി ശ്രീരാമപുരത്ത് കാ ര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് സഹോദരങ്ങളായ രണ്ടു യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കരിക്കോട് ചാത്തിനാംകുളം എസ്‌കെ ഭവനില്‍ രാജു-ശശികല ദമ്പതികളുടെ മക്കളായ കിരണ്‍ ലാല്‍ (20), ശരത് ലാല്‍ (22) എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന കുഴിക്കരതൊടി വിനുഭവനില്‍ വിഷ്ണുരാജ് (23), ചാത്തിനാംകുളം വയലി ല്‍ പുത്തന്‍വീട്ടില്‍ മണികണ് ഠന്‍ (22), ചാത്തിനാംകുളം കിണറുവിളവീട്ടില്‍ വിശാഖ് (21), കേരളപുരം ശ്രീരാജ് ഭവനില്‍ ശ്രീരാജ് (22) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വ്യാഴാഴ്ച വെളുപ്പിനു മൂന്നി നു സുഹൃത്തിനെ യാത്രയാക്കിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു കൊല്ലത്തേക്ക് രണ്ടു കാറുകളില്‍ മടങ്ങുന്ന വഴി ഒരു കാറാണ് അപകടത്തില്‍പെട്ടത്. അമിതവേഗത്തി ല്‍ വന്ന കാര്‍ ശ്രീരാമപുരത്ത് പാതയുടെ എതിര്‍ദിശയില്‍ കിടന്ന മണ്‍കൂനയില്‍ ഇടിച്ചു മറിഞ്ഞ ശേഷം സമീപത്തെ മരത്തിലിടിച്ചുനില്‍ക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പാരിപ്പള്ളി പോലിസും ഹൈവേ പോലിസും നാട്ടുകാരും ചേര്‍ന്നു കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എ ത്തിച്ചത്. കിരണ്‍ ലാലും ശരത് ലാലും സംഭവസ്ഥലത്തുവച്ച് മരിച്ചു. കിരണ്‍ ലാല്‍ ടെക്‌നോ പാര്‍ക്കിലെ ജീവനക്കാരനും ശരത് ലാല്‍ എന്‍ജിനീയറിങ് ബിരുദധാരിയുമാണ്. പാരിപ്പള്ളി പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നു.

Next Story

RELATED STORIES

Share it