Alappuzha local

നിയന്ത്രണംവിട്ട കാര്‍ പതിനാലുപേരെ ഇടിച്ചുതെറിപ്പിച്ചു ; ഏഴുപേരുടെ നില ഗുരുതരം



അരുര്‍: അരൂര്‍ ക്ഷേത്രം കവലയില്‍ ബസ്സുകാത്തു നിന്നിരുന്ന പതിനാലു പേരെ നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. ഇവരെ മരടിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. സ്മിത (40),സരസു (61),സുനില്‍കുമാര്‍ ,പള്ളൂരുത്തി മുല്ലേപ്പറമ്പില്‍ ധന്യ (35),ഫോര്‍ട്ടുകൊച്ചി സ്വദേശി ജയലക്ഷമി (45),അരൂര്‍ സ്വദേശി കളായ വാസു (68), ബേബി വാസു (65), ബേബി ശ്രീഹരി (3),ബാബു കെ ആര്‍(36),രമ്യ (29),അജിതകുമാരി (55),പാലാരിവട്ടം സ്വദേശി സീമാ ബിജു (38),തേവര സ്വദേശി തമിഴ് സെല്‍വി (47),  തിരിച്ചരിയപ്പെടാത്ത ഒരു സ്ത്രീ എന്നിവരാണ് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തെക്കുനിന്ന് വടക്കോട്ട് പോകുകയായിരുന്ന കാര്‍ പഞ്ചായത്ത് ഓഫീസിനു തെക്കാഭാഗത്തുനിന്ന് നിയന്ത്രണം തെറ്റി നടപ്പാതയിലൂടെ പാഞ്ഞുവരുകയായിരുന്നു.  കണ്ടുനിന്ന നാട്ടുകാര്‍ ഓടി മാറിയത്് അപകടത്തില്‍പ്പെട്ടവരുടെ എണ്ണം കുറയുന്നതിന് ഇടയാക്കി. വൈകുന്നേരമായതിനാല്‍  കവലയില്‍ സാമന്യം നല്ല തിരക്കുണ്ടായിരുന്നു. അമിത വേഗത്തില്‍ എത്തിയ കാര്‍ ബസ്സ് സ്റ്റോപ്പില്‍  നിന്നവരെ ഇടിച്ചുവീഴ്ത്തി മുന്നോട്ടുനീങ്ങി കവലയിലെ സിഗ്നല്‍ മീഡിയത്തില്‍ ഇടിച്ചുനിന്നു. ബസ്സ് കാത്തുനിന്നവരെ കൂടാതെ ഒരു ബൈക്കും സ്‌ക്കൂട്ടറും കൂടി ഇടിച്ചു തെറിപ്പിച്ചു.തിരുവന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു കാര്‍.
Next Story

RELATED STORIES

Share it