നിപ വൈറസ്: ബിവറേജസ് 20 ലക്ഷം അനുവദിച്ചു- ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: നിപ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജിന് കേരള ബിവറേജസ് കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതായി എക്‌സൈസ്, തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
ഉപകരണങ്ങള്‍ വാങ്ങുന്നതിനും താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനും തുക വിനിയോഗിക്കാം. എച്ച്എംസി ഫണ്ട് വിനിയോഗിച്ചും ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കാമെന്നും ഈ തുക പിന്നീടു സര്‍ക്കാര്‍ അനുവദിക്കുമെന്നും ആരോഗ്യമന്ത്രിയും അറിയിച്ചു.
Next Story

RELATED STORIES

Share it