Flash News

നിപ വൈറസ് ജാഗ്രത പാലിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍

ദുബയ്: കേരളത്തില്‍ നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിപ വൈറസ് നിയന്ത്രണ വിധേയമാക്കുന്നത് വരെ തങ്ങളുടെ പൗരന്‍മാര്‍ കേരളത്തിലേക്ക് പോകരുതെന്ന് മുംബൈയിലുള്ള ബഹ്‌റൈന്‍ കോണ്‍സുലേറ്റ് തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ പൗരന്‍മാരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇയും മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ കേരളത്തിലുള്ള യുഎഇ പൗരന്‍മാര്‍ തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റിര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it