Flash News

നിപ വൈറസ്: ആശങ്കയകലുന്നു

തിരുവനന്തപുരം/ന്യൂഡല്‍ഹി: നിപ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ല. രണ്ടാം ഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകള്‍ മാത്രമേ വന്നിട്ടുള്ളൂ. സാംപിള്‍ പരിശോധനയില്‍ ഇന്നലെ ലഭിച്ച 22 റിസല്‍ട്ടും നെഗറ്റീവാണ്. ഇന്നലെ് 9 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 22 പേര്‍ നിരീക്ഷണത്തിലുണ്ട്. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ആകെ 2079 പേരാണുള്ളത്.
കണ്ണൂരിലും വയനാട്ടിലും ഉണ്ടായ ഓരോ മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ പൂര്‍ണമായും നിയന്ത്രിക്കപ്പെട്ടുവെന്ന് ഉറപ്പാകും വരെ തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട്ട് തുടരണമെന്ന് യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡമോളജി എന്നീ സ്ഥലങ്ങളിലെ വിദഗ്ധരും കോഴിക്കോട്ട് തുടരും.
വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്നു സംശയമുള്ളവരെയാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിലുള്ളവരില്‍ ആവശ്യമുള്ളവര്‍ക്ക് അരി ഉള്‍പ്പെടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി വീടുകളില്‍ എത്തിച്ചുനല്‍കാന്‍ കോഴിക്കോട്, മലപ്പുറം കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉന്നതതല യോഗത്തിനിടയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോഴിക്കോട്, മലപ്പുറം കലക്ടര്‍മാരുമായി മുഖ്യമന്ത്രി സംസാരിച്ചു. കോഴിക്കോട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജയും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിതയും പങ്കെടുത്തു.
നിരീക്ഷണത്തിലുള്ളവരുമായി ദിവസവും ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ വിവരങ്ങളും ഐടി സംവിധാനം ഉപയോഗിച്ച് ക്രോഡീകരിക്കാന്‍ ആവശ്യമായ പിന്തുണ കോഴിക്കോട് കലക്ടര്‍മാര്‍ക്ക് ഐടി വകുപ്പ് ലഭ്യമാക്കും. രോഗം ബാധിച്ചവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ളവര്‍ക്കൊഴികെ യാത്ര ചെയ്യുന്നതിനോ ജോലിക്കു പോകുന്നതിനോ ഭയപ്പെടേണ്ട സാഹചര്യം കോഴിക്കോട്, മലപ്പുറം ജില്ലകളിലില്ല. രോഗമുള്ളവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കു മാത്രമേ രോഗം പിടിപെടാന്‍ സാധ്യതയുള്ളൂവെന്നും യോഗം വിലയിരുത്തി. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ സുബ്രത ബിശ്വാസ്, ടോം ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. ഈ മാസം 30 വരെ കരുതലോടെയുള്ള നിരീക്ഷണം തുടരുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇന്ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ സര്‍വകക്ഷിയോഗവും നടക്കും.
അതേസമയം, കോഴിക്കോട്ട് പടര്‍ന്നുപിടിച്ച നിപാ ബാധയുടെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുടെ നിര്‍ദേശപ്രകാരമാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ നദ്ദ, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആരോഗ്യവകുപ്പ് കൈക്കൊണ്ട മുന്‍കരുതല്‍ നടപടികളും ആരാഞ്ഞു. വൈറസ് പടരുന്നത് തടയാന്‍ ജില്ലകളില്‍ പ്രത്യേക ചികില്‍സാ കേന്ദ്രങ്ങള്‍ തുടങ്ങാനും നിര്‍ദേശം നല്‍കി. ഗോവ, തെലങ്കാന, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാംപിളുകളില്‍ നിപാ ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം/ന്യൂഡല്‍ഹി: നിപ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ല. രണ്ടാം ഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകള്‍ മാത്രമേ വന്നിട്ടുള്ളൂ. സാംപിള്‍ പരിശോധനയില്‍ ഇന്നലെ ലഭിച്ച 22 റിസല്‍ട്ടും നെഗറ്റീവാണ്. ഇന്നലെ് 9 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 22 പേര്‍ നിരീക്ഷണത്തിലുണ്ട്. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ആകെ 2079 പേരാണുള്ളത്.
കണ്ണൂരിലും വയനാട്ടിലും ഉണ്ടായ ഓരോ മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ പൂര്‍ണമായും നിയന്ത്രിക്കപ്പെട്ടുവെന്ന് ഉറപ്പാകും വരെ തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട്ട് തുടരണമെന്ന് യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡമോളജി എന്നീ സ്ഥലങ്ങളിലെ വിദഗ്ധരും കോഴിക്കോട്ട് തുടരും.
വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്നു സംശയമുള്ളവരെയാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിലുള്ളവരില്‍ ആവശ്യമുള്ളവര്‍ക്ക് അരി ഉള്‍പ്പെടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി വീടുകളില്‍ എത്തിച്ചുനല്‍കാന്‍ കോഴിക്കോട്, മലപ്പുറം കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉന്നതതല യോഗത്തിനിടയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോഴിക്കോട്, മലപ്പുറം കലക്ടര്‍മാരുമായി മുഖ്യമന്ത്രി സംസാരിച്ചു. കോഴിക്കോട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജയും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിതയും പങ്കെടുത്തു.
നിരീക്ഷണത്തിലുള്ളവരുമായി ദിവസവും ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ വിവരങ്ങളും ഐടി സംവിധാനം ഉപയോഗിച്ച് ക്രോഡീകരിക്കാന്‍ ആവശ്യമായ പിന്തുണ കോഴിക്കോട് കലക്ടര്‍മാര്‍ക്ക് ഐടി വകുപ്പ് ലഭ്യമാക്കും. രോഗം ബാധിച്ചവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ളവര്‍ക്കൊഴികെ യാത്ര ചെയ്യുന്നതിനോ ജോലിക്കു പോകുന്നതിനോ ഭയപ്പെടേണ്ട സാഹചര്യം കോഴിക്കോട്, മലപ്പുറം ജില്ലകളിലില്ല. രോഗമുള്ളവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കു മാത്രമേ രോഗം പിടിപെടാന്‍ സാധ്യതയുള്ളൂവെന്നും യോഗം വിലയിരുത്തി. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ സുബ്രത ബിശ്വാസ്, ടോം ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. ഈ മാസം 30 വരെ കരുതലോടെയുള്ള നിരീക്ഷണം തുടരുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇന്ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ സര്‍വകക്ഷിയോഗവും നടക്കും.
അതേസമയം, കോഴിക്കോട്ട് പടര്‍ന്നുപിടിച്ച നിപാ ബാധയുടെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുടെ നിര്‍ദേശപ്രകാരമാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ നദ്ദ, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആരോഗ്യവകുപ്പ് കൈക്കൊണ്ട മുന്‍കരുതല്‍ നടപടികളും ആരാഞ്ഞു. വൈറസ് പടരുന്നത് തടയാന്‍ ജില്ലകളില്‍ പ്രത്യേക ചികില്‍സാ കേന്ദ്രങ്ങള്‍ തുടങ്ങാനും നിര്‍ദേശം നല്‍കി. ഗോവ, തെലങ്കാന, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാംപിളുകളില്‍ നിപാ ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it