Flash News

നിപ: ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12ന്

നിപ: ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12ന്
X


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രൊഫഷനല്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങളും തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റി. പൊതുപരിപാടികള്‍ക്കും ഈ തിയ്യതി വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.നിപ ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കുന്നത് നിട്ടിവെക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപെട്ടിരുന്നു
ഉന്നതതല യോഗത്തിന് ശേഷം ജില്ലാ കളക്ടര്‍ യു.വി ജോസാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറത്തും കോഴിക്കോട്ടും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നത് തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ  അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും, മറ്റന്നാള്‍ തിരുവനന്തപുരത്ത്  സര്‍വ്വകക്ഷിയോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it