Flash News

നിപ്പ വൈറസ്: മലപ്പുറത്ത് മൂന്ന് മരണം, അതീവ ജാഗ്രതാ നിര്‍ദ്ദേശം

നിപ്പ വൈറസ്: മലപ്പുറത്ത് മൂന്ന് മരണം, അതീവ ജാഗ്രതാ നിര്‍ദ്ദേശം
X


മലപ്പുറം: പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടെ മരിച്ച മൂന്ന് മലപ്പുറം സ്വദേശികളുടെ മരണം നിപ്പ വൈറസ് ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. തെന്നല കൊടേക്കല്‍ മണ്ണത്തനാത്തുപടിക്കല്‍ ഉബീഷിന്റെഭാര്യ ഷിജിത, മൂന്നിയൂര്‍ പാലക്കത്തൊടി മേച്ചേരി മണികണഠന്റെ ഭാര്യ  സിന്ധു, മൂര്‍ക്കനാട് കൊളത്തൂര്‍ വേലായുധന്‍ എന്നിവരുടെ മരണമാണ് നിപ്പ വൈറസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. പനി ബാധിച്ച് മലപ്പുറത്ത് മരിച്ച നാലു പേരുടേയും രക്തസാമ്പിളുകളുടെ ഫലം മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററില്‍ നിന്നും ഇന്നലെ രാവിലെയോടെയാണ് ലഭിച്ചത്. ഇതില്‍ ചട്ടിപറമ്പ് പാലയില്‍ മുഹമ്മദ് ഷിബിലിയുടേത് നിപ്പ വൈറസ് മൂലമല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കൊളത്തൂര്‍ സ്വദേശി വേലായുധന്റെ മരണം നിപ്പ വൈറസ് മൂലമാണെന്ന്് നേരത്തെ ത്തനെ സ്ഥിരീകരിച്ചിരിന്നു. കടുത്ത പനിയെ തുടര്‍ന്നാണ് നാലുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇവര്‍ക്ക് നിപ്പ വൈറസ് ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. നിപ്പ വൈറസ് മൂലം പേരാമ്പ്ര ചെങ്ങരോത്ത് മരണപ്പെട്ടവര്‍ക്ക് ചികിത്സിച്ചിരുന്ന അതേ വാര്‍ഡില്‍ തന്നെയാണ് ഇവരെയും ചികിത്സിച്ചത്. മലപ്പുറത്ത് നിപ്പ വൈറസിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. മലപ്പുറത്ത് മൂന്നു പേരുടെ നിപ്പ വൈറസ് മൂലമുള്ള മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ ആരോഗ്യ മന്ത്രി കെ കെ ഷൈലജയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗംസ്ഥിരീകരിച്ച മൂന്നിയൂര്‍, തെന്നല, മൂര്‍ക്കനാട് പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇവിടങ്ങളില്‍ മരണപ്പെട്ടവരുമായി നേരിട്ട് ഇടപെട്ടവരെ നിരീക്ഷിച്ച് വരികയാണ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ അടിയന്തിര പ്രാധാന്യത്തോടെ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇന്നലെ രാവിലെയോടെ മലപ്പുറം സ്വദേശികളുടെ മരണം സ്ഥിരീകരിച്ചയുടനെ ആരോഗ്യ മന്ത്രി നേരിട്ടിടപെട്ട് കലക്ട്രേറ്റില്‍ അടിയന്തിര യോഗം ചേരുകയായിരുന്നു. പൂനൈ നാഷണല്‍ ഇന്‍സ്റ്റ്ിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ അരുണ്‍കുമാര്‍, കേന്ദ്ര ആരോഗ്യ വിദഗ്ധ സംഘവും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it