Flash News

നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ മൃഗങ്ങളില്‍ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്‍

നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ മൃഗങ്ങളില്‍ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്‍
X


കോഴിക്കോട് : നിപ്പ വൈറസ് ബാധ ഇതുവരെ മനുഷ്യരില്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും പ്രദേശത്തെ മൃഗങ്ങളില്‍ ഇതുവരെ രോഗലക്ഷണം കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്ര അനിമല്‍ ഹസ്‌ബെന്‍ഡറി കമ്മീഷണര്‍ ഡോ. സുരേഷ് അറിയിച്ചു. പനി പരത്തുന്നത് വവ്വാലുകളാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ദേശാടന പക്ഷികള്‍ വഴി രോഗം പടരാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പനിബാധിത പ്രദേശത്ത് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ക്യാംപ്് ചെയ്യുന്നുണ്ട്.
മൃഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ വിഭ്രാന്തിയോ ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നിപ വൈറസ് പനിയ്ക്കായി തുറന്ന സ്‌റ്റേറ്റ് ആനിമല്‍ ഡിസീസ് എമര്‍ജന്‍സി കണ്‍ട്രോള്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0471 2732151.
Next Story

RELATED STORIES

Share it