Flash News

നിപ്പ വൈറസ്:മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം

നിപ്പ വൈറസ്:മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം
X


മലപ്പുറം: മലപ്പുറം സ്വദേശികളായ രണ്ട് പേരുടെ മരണം നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയിലും ജാഗ്രതാ നിര്‍ദേശം. കേന്ദ്ര ആരോഗ്യ വിദഗ്ധ സംഘം ഇന്ന് മലപ്പുറത്തെത്തും. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയും ജില്ലയിലെത്തുന്നുണ്ട്.  എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജിത് കുമാര്‍ സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘമാണ് മലപ്പുറത്തെത്തുക. മുന്നിയൂര്‍ സ്വദേശിനി മേച്ചേരി സിന്ധു, തെന്നല സ്വദേശിനി ഷിജിത എന്നിവരാണ് മരിച്ച മലപ്പുറം ജില്ലക്കാര്‍. രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it