Flash News

നിപ്പ വൈറസിനെയും വിടാതെ ബിജെപി: വംശീയത കലര്‍ത്താന്‍ ശ്രമം

നിപ്പ വൈറസിനെയും വിടാതെ ബിജെപി: വംശീയത കലര്‍ത്താന്‍ ശ്രമം
X
കോഴിക്കോട്: നിപ്പ വൈറസിനെയും വിടാതെ ബിജെപി. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം വൈറസ് ബാധയ്ക്ക് കാരണമായോയെന്ന് അന്വേഷിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ മാധ്യമ സെക്രട്ടറിയും ബിജെപിയുടെ ഐടി സെല്‍ മേധാവിയുമായ ആര്‍ സന്ദീപ് രംഗത്തെത്തിയത്. ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വംശീയ അധിഷേപം കലര്‍ന്ന ഈ കുറിപ്പുള്ളത്. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് സന്ദീപ്.



ബംഗ്ലാദേശില്‍ വൈറസ് ബാധമുലം 2004ല്‍ നൂറ്റമ്പതോളം പേര്‍ മരിച്ചെന്ന റിപോര്‍ട്ടുകളാണ് സന്ദീപിന്റെ പോസ്റ്റിനു പിന്നിലെന്നാണ് ഇയാളെ ന്യായികരിക്കുന്നവരുടെ വാദം. എന്നാല്‍ നിപ വൈറസ് ആദ്യം സ്ഥിരീകരിച്ചത് മലേഷ്യയിലാണ്. ബംഗ്ലാദേശിലും രോഗം ഉണ്ടായിട്ടുണ്ട്.
അതേസമയം സന്ദീപിന്റെ വംശീയ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്, വിഷയത്തില്‍ മാപ്പു പറയണമെന്നും പോലിസ് കേസ് എടുക്കാന്‍ തയ്യാറാവണമെന്നും പ്രമുഖ നവ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it