Flash News

നിപ്പ: നിയന്ത്രണ വിധേയമെന്ന് സര്‍ക്കാര്‍

നിപ്പ: നിയന്ത്രണ വിധേയമെന്ന് സര്‍ക്കാര്‍
X


കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ. രോഗം സംസ്ഥാനത്ത് വ്യാപകമായി പകരുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംശയിക്കപ്പെട്ട 21 സാമ്പിളുകള്‍ നെഗറ്റീവാണ്. മലപ്പുറത്തുനിന്ന് അയച്ച അഞ്ച് സാമ്പിളുകളും നെഗറ്റീവാണ്. ഓസ്‌ട്രേലിയയില്‍ നിന്ന് നിപ്പ വൈറസ് ബാധക്കുള്ള ഫലപ്രദമായ മരുന്നിന്റെ 50 ഡോസ് എത്തിച്ചിട്ടുണ്ട്. ഡബ്ലു എച്ച് ഒ ആണ് ഇതിന് സഹായിച്ചത്. ശുശ്രൂഷ നല്‍കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആവശ്യമായ മാസ്‌കുകള്‍ പി.പി.ഇ എന്നിവ എത്തിച്ചു കഴിഞ്ഞു. നിപ്പ വൈറസ് പടരുന്നില്ല. എങ്കിലും ജാഗ്രത വേണം. നേരത്തെ മരിച്ച സാബിത്തിനെയും നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ പെടുത്തും. മരിച്ച സാബിത്തിന്റെ സഞ്ചാര പശ്ചാത്തലം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നാട്ടുകാര്‍ വവ്വാലിനെ പിടിക്കരുത്. അതിന്റെ ആവാസവ്യവസ്ഥയില്‍ കടന്നു കയറിയാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഐസിയുഎംആറിലെ വിദഗ്ദര്‍ വീണ്ടും വവ്വാലുകളെ പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളില്‍ നിന്നടക്കം സൗജന്യ വൈദ്യസേവനത്തിന് എത്താമെന്ന് വാഗ്ദാനം ചെയ്ത് നിരവധി സംഘങ്ങള്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ നിലവില്‍ വകുപ്പിന്റെ കീഴില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പഴുതടച്ച സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുറത്തുള്ള സംഘങ്ങളെത്തിയാല്‍ ഈ സംവിധാനങ്ങളെല്ലാം തകരും. സഹായം ആവശ്യമായി വരുമ്പോള്‍ ഉറപ്പായും വിളിക്കാമെന്ന് പറഞ്ഞ് നന്ദിയോടെ ഇവരെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. രണ്ടാമത്തെ കേസില്‍ തന്നെ നിപ്പാ വൈറസ് സ്ഥിരീകരിച്ചതിന് ലോകാരോഗ്യ സംഘടന കേരളത്തെ അഭിനന്ദനം അറിയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it