Flash News

നിപ്പ: ഒന്‍പത് പേരെ ഡിസ്ചാര്‍ജ് ചെയ്തു; സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്രം

നിപ്പ: ഒന്‍പത് പേരെ ഡിസ്ചാര്‍ജ് ചെയ്തു; സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്രം
X
കോഴിക്കോട്: നിപ്പ വൈറസ് നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിപ്പ വൈറസ് പനിയില്‍ പരിഭ്രാന്തി വേണ്ട. വൈറസ് ബാധ പൂര്‍ണമായും ഒരു പ്രദേശത്ത് നിന്ന് വന്നതാണ്. ബുധനാഴ്ച വൈകുന്നേരത്തെ ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 17 പേരില്‍ ഒമ്പത് പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.



മരിച്ചവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് സ്വീകരിച്ച ഏഴ് സാമ്പിളുകള്‍ പരിശോധനക്കയച്ചിരുന്നു. ഇതില്‍ അഞ്ച് പേരുടെ ഫലവും നെഗറ്റീവ് ആണ്. രണ്ട് പേരുടെ ഫലം പുറത്തുവന്നിട്ടില്ല. മരിച്ചവരുടെ പ്രദേശത്ത് നിന്ന് സ്വീകരിച്ച മറ്റ് അറുപത് സാമ്പിളുകളും പൂണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്കയിച്ചിട്ടുണ്ട്. രോഗം പടരാതിരിക്കുവാനും, രോഗികളുടെ ചികിത്സയ്ക്കും  ആരോഗ്യ വകുപ്പ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണ്. കേരളത്തിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമാണ്. എന്നാല്‍ വ്യക്തിപരമായി അതീവ ആരോഗ്യ പരിരക്ഷ ആവശ്യമുണ്ട് എന്ന് തോന്നുവര്‍ മാത്രം കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കായാല്‍ മതിയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
നിപ്പ വൈറസ് പനി ഏതെങ്കിലും തരത്തിലുള്ള മഹാമാരിയല്ല. രണ്ട് കുട്ടികളെ പനിയും ന്യൂമോണിയയും ബാധിച്ച് മെഡിക്കല്‍ കോളോജില്‍ പ്രവേശിപ്പിച്ചെങ്കിലും അവര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി
Next Story

RELATED STORIES

Share it