Flash News

നിപ്പോ വൈറസിന് മരുന്നുമില്ല വാക്‌സിനുമില്ല അതീവ ജാഗ്രത പാലിക്കുക. ഡോ.നിഷി സിംങ്

നിപ്പോ  വൈറസിന് മരുന്നുമില്ല വാക്‌സിനുമില്ല അതീവ ജാഗ്രത പാലിക്കുക. ഡോ.നിഷി സിംങ്
X
കബീര്‍ എടവണ്ണ

ദുബയ്: കോഴിക്കോട് പേരാമ്പ്രയില്‍ പൊട്ടിപ്പുറപ്പെട്ട നിപ്പോ വൈറസ്്എന്ന രോഗത്തിനെ പ്രതിരോധിക്കാന്‍ മരുന്നും വാക്‌സിനും ഇല്ലാത്തതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കമമെന്ന് പശ്ചിമേഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റും ഇന്ത്യക്കാരിയുമായ ഡോ.നിഷി സിംങ്് ശ്രീവാസ്തവ (എം.ഡി, എം.എസ്, എഫ്.ആര്‍.സി.പി.) പറഞ്ഞു. രോഗം ബാധിച്ച പ്രദേശത്തുള്ള പട്ടികളും പൂച്ചകളുമടക്കമുള്ള മൃഗങ്ങളുടെ മൂത്രം പരിശോധിച്ച് ഏത് വഴിയാണ് രോഗം പടര്‍ന്നതെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. രോഗം പടര്‍ത്തുന്ന വവ്വാലിന്റെ മാലിന്യങ്ങള്‍ പറ്റിപ്പിടിക്കാന്‍ സാദ്ധ്യതയുള്ളത് പഴങ്ങള്‍ കഴുകി വൃത്തിയാക്കി മാത്രം കഴിക്കണം. രോഗം നേരിട്ട് പടരുന്നതിനാല്‍ ബന്ധുക്കളും ആരോഗ്യ പ്രവര്‍ത്തകരും മാസ്‌ക്ക് ഗ്ലൗസ് അടക്കമുള്ള എല്ലാ മുന്‍കരുതലും നടത്തണം. രോഗം ആദ്യം കണ്ടെത്തിയ മലേസ്യയില്‍ 105 പേര്‍ മരിച്ചതിനെ തുടര്‍ന്ന് അവിടെയുള്ള 11 ലക്ഷം പന്നികളെ കൊന്ന് കളഞ്ഞതായും ഡോ. നിഷി വ്യക്തമാക്കി. പിന്നീട് ഈ രോഗം ബംഗ്ലാദേശിലും കണ്ടെത്തിയിരുന്നു. നിപ്പോ വൈറസ് ബാധിച്ച്്് മരണപ്പെട്ട കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങോരത്ത് പ്രദേശം സൂഷ്മമായി പരിശോധനക്ക് വിധേയമാക്കണമെന്നും ഈ പ്രദേശത്തുള്ള മൃഗങ്ങളേയും പഴങ്ങളേയും വിദഗ്ദ്ധ പരിശോധന നടത്തണമെന്നും ഡോ നിഷി പറഞ്ഞു. അതേ സമയം രണ്ട് ദിവസം മുമ്പ് മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ വൈറോളജി വിഭാഗം പ്രൊഫസര്‍ ഡോ.ജി.അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള വൈറോളജി സംഘം രോഗം പൊട്ടിപ്പുറപ്പെട്ട പ്രദേശത്തുള്ള മൃഗങ്ങളുടെ മൂത്രം വിദഗ്ദ്ധ പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് പേരാമ്പ്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it