Flash News

നിപ്പാ വൈറസ്: ചികില്‍സാ നിഷേധമെന്ന് സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണം

നിപ്പാ വൈറസ്: ചികില്‍സാ നിഷേധമെന്ന് സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണം
X
കോഴിക്കോട്: പണം അടച്ചില്ലെങ്കില്‍ ചികില്‍സ നല്‍കില്ലെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി അറിയിച്ചതായി ബന്ധുക്കളുടെ ആരോപണം. ചങ്ങരോത്ത് മരിച്ച സാലിഹിന്റെയും സാബിദിന്റെയും പിതാവ് മൂസയ്ക്കാണ് ചികില്‍സ നിഷേധിച്ചത്.


ഒന്നേകാല്‍ ലക്ഷം രൂപ അടച്ചില്ലെങ്കില്‍ ചികില്‍സ നല്‍കില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. നേരത്തെ മരിച്ചവരുടെ ചികില്‍സയ്ക്കായി ഒന്നര ലക്ഷം രൂപയോളം കുടുംബാംഗങ്ങള്‍ അടച്ചിരുന്നു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ  സൗജന്യ ചികില്‍സ ഉറപ്പാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ലംഘിക്കപ്പെട്ടതായി നാട്ടുകാരും ആരോപിച്ചു. അതേസമയം വെന്റിലേറ്ററിലെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യരുതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ സ്വകാര്യ ആശുപത്രിക്ക് നിര്‍ദ്ദേശം നല്‍കി.
Next Story

RELATED STORIES

Share it