Flash News

നിപ്പയെന്ന് സംശയം;കോട്ടയത്തും മംഗലാപുരത്തുമായി മൂന്ന് പേര്‍ ചികിത്സയില്‍

നിപ്പയെന്ന് സംശയം;കോട്ടയത്തും മംഗലാപുരത്തുമായി മൂന്ന് പേര്‍ ചികിത്സയില്‍
X
തിരുവനന്തപുരം:നിപ്പ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളുമായി കോട്ടയത്തും മംഗലാപുരത്തുമായി മൂന്ന് പേര്‍ ചികിത്സതേടി. പേരാമ്പ്രയില്‍ നിന്ന് കോട്ടയത്ത് എത്തിയ ആളാണ് നിപ്പ വൈറസ് രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മംഗലാപുരത്ത് ഒരു സ്ത്രീക്കും വൃദ്ധനുമാണ് നിപ്പ വൈറസ് ലക്ഷണങ്ങള്‍ കണ്ടത്.



കോട്ടയത്ത് എത്തിയയാള്‍ക്ക് പനിയും തലചുറ്റലും വന്നതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തെ ഐസൊലേറ്റഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ച് നിരീക്ഷിച്ചു വരികയാണ്. യുവതിയും വൃദ്ധനും മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അടുത്ത ദിവസങ്ങളിലായി കോഴിക്കോട് സന്ദര്‍ശിച്ചിരുന്നു.
അതേസമയം നിപ്പ വൈറസിനെ നേരിടാന്‍ മരുന്നെത്തിച്ചു. മലേസ്യയില്‍ നിപ്പയെ നേരിടാന്‍ ഉപയോഗിച്ച റിബാവൈറിന്‍ ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുന്നത്. 2000  ഗുളികകളാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ ഇത് രോഗികള്‍ക്ക് നല്‍കുകകയുള്ളു. 8000 ഗുളികകള്‍ കൂടി ഉടന്‍ എത്തിക്കും.
Next Story

RELATED STORIES

Share it