Flash News

നിപ്പ:കോഴിക്കോട് പൊതു പരിപാടികള്‍ക്ക് വിലക്ക്

നിപ്പ:കോഴിക്കോട് പൊതു പരിപാടികള്‍ക്ക് വിലക്ക്
X


കോഴിക്കോട്: ജില്ലയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് പൊതുപരിപാടികള്‍ക്ക് കലക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തി. മെയ് 31 വരെയാണ് വിലക്ക്. സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രതാ പരിപാടികള്‍ എന്നിവ നിര്‍ത്തിവക്കാന്‍ കലക്ടര്‍ യുവി ജോസ് നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികളുടെ ട്യൂഷന്‍,ട്രെയിനിങ് ക്ലാസുകള്‍ക്കും അങ്കണാവാടികള്‍ക്കും മെയ് 31 വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇന്നും ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതുവരെ 14 പേര്‍ക്കാണ് നിപ്പ സ്ഥിരീകരിച്ചത്.
Next Story

RELATED STORIES

Share it