kozhikode local

നിപാ; സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകക്ഷി പിന്തുണ

കോഴിക്കോട്: നിപ വൈറസ് ബാധയെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍വകക്ഷി പ്രതിനിധികളുടേയും ജനപ്രതിനിധികളുടേയും യോഗം അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും വിദഗ്ധ ഡോക്ടര്‍മാരും സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് യോഗം വിലയിരുത്തി. തുടര്‍ന്ന് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ ഉറപ്പ് നല്‍കി.
ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം കെ രാഘവന്‍  എംഎല്‍എമാരായ സി കെ നാണു, എ പ്രദീപ്കുമാര്‍, ഡോ. എം കെ മുനീര്‍, കെ ദാസന്‍, വി കെ സി മമ്മത്‌കോയ, പി ടി എ റഹീം, പുരുഷന്‍ കടലുണ്ടി, ഇ കെ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സംസാരിച്ചു. ജില്ലാ കലക്ടര്‍ യു വി ജോസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍ എല്‍ സരിത, ഡിഎഒ ഡോ. വി ജയശ്രീ, കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ഡോ. അരുണ്‍കുമാര്‍ എന്നിവര്‍ നടപടിക്രമങ്ങള്‍ വിശദീകരിച്ചു. മഴക്കാല പൂര്‍വ ശൂചീകരണത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം വിവിധ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങാന്‍ യോഗം തീരുമാനിച്ചു.
നരിപ്പറ്റ സ്വദേശിക്ക്
മലേറിയ
നാദാപുരം: നരിപ്പറ്റ സ്വദേശിയായ യുവാവിനെ മലേറിയ പിടിപെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയോടെ കഴിയുന്നതിനിടെയാണ് നരിപ്പറ്റയില്‍ മലേറിയ റിപോര്‍ട്ട് ചെയ്തത്.
കടുത്ത വയറിളക്കത്തോടെ നാദാപുരം താലൂക്ക് ഗവ. ആശുപത്രിയില്‍ ചികില്‍സതേടിയെത്തിയ യുവാവിന് മലേറിയ കൂടാതെ ഡങ്കിപനിയുടെ ലക്ഷണം കൂടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Next Story

RELATED STORIES

Share it