നിപാ: വ്യാജ പ്രചാരണം തടയാന്‍ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍

കൊച്ചി: നിപാ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പ്രചാരണങ്ങള്‍ തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിപാ ഭീഷണി അകന്നതായുള്ള വിലയിരുത്തല്‍ ഏറെ സന്തോഷമുണ്ടാക്കുന്നതായി കോടതി വാക്കാല്‍ പറഞ്ഞു. രോഗപ്രതിരോധ നടപടികളെ ദുര്‍ബലപ്പെടുത്തുന്ന വ്യാജ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെടുന്ന ഹരജികളിലാണ് സര്‍ക്കാരും കോടതിയും നിലപാടറിയിച്ചത്. വ്യാജ പ്രചാരണങ്ങള്‍ നടത്തിയ മോഹനന്‍ വൈദ്യര്‍, ജേക്കബ് വടക്കാഞ്ചേരി തുടങ്ങിയവര്‍ക്കെതിരേ കോഴിക്കോട് സ്വദേശികളും നിയമ വിദ്യാര്‍ഥികളുമായ പി കെ അര്‍ജുന്‍, എസ് അജയ് വിഷ്ണു എന്നിവരാണ് ഹരജി നല്‍കിയത്. ഇവര്‍ക്കെതിരേ കേസെടുത്തതായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു.
Next Story

RELATED STORIES

Share it