Flash News

നിപാ വൈറസ്: യുഎഇ വിമാനത്താവളങ്ങളില്‍ ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ നിപാ വൈറസ് ബാധിച്ച് 10ലധികം ആളുകള്‍ മരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ നിരീക്ഷിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. പനിയുടെ ലക്ഷണങ്ങളുമായി വരുന്ന എല്ലാ യാത്രക്കാരെയും നിരീക്ഷിക്കാനായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുഎഇയിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികളോടും യാത്രക്കാരെ നിരീക്ഷിക്കണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിപാ വൈറസിന്റെ ലക്ഷണങ്ങളുമായി എത്തുന്ന യാത്രക്കാരെ മാറ്റിനിര്‍ത്തി ചികില്‍സയ്ക്ക് വിധേയമാക്കണമെന്ന് ആരോഗ്യമന്ത്രാലയത്തില്‍ രാജ്യാന്തര ആരോഗ്യ നിയന്ത്രണ വിഭാഗം മേധാവി ഡോ. ഫാത്തിമ അല്‍ അത്താര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപാ വൈറസ് ബാധിച്ച പ്രദേശങ്ങളിലേക്കു പോവുന്ന യാത്രക്കാരെ ഈ രോഗത്തെ കുറിച്ച് ബോധ്യപ്പെടുത്താനും കഴിയുന്നതും യാത്ര മാറ്റി വയ്ക്കാന്‍ ആവശ്യപ്പെടണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it