palakkad local

നിപാ വൈറസ് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

തരൂര്‍: ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഴമ്പാലക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തിയ നിപാവൈറസ് പ്രതിരോധ ബോധവല്‍ക്കരണ സെമിനാര്‍ പ്രസിഡന്റ് പി മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്് എം ആര്‍ വല്‍സലകുമാരി അധ്യക്ഷയായി.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ മുഹമ്മദ് ഹനീഫ, റംലത്ത് മുഹമ്മദ്, എസ് രാജേഷ്, മെമ്പര്‍ മാരായ ബീനാ ജോസ്, എ എ കബീര്‍, സുനിത ലക്ഷ്മണന്‍, പ്രിന്‍സി രാജേഷ്, കെ കൃഷ്ണന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ജയപ്രസാദ് സെക്രട്ടറി എസ് സുബ്രന്മണ്യന്‍ സംസാരിച്ചു.
നിപ്പ വൈറസ് എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തെക്കുറിച്ച് പഴമ്പാലക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോക്ടര്‍ രമ്യ, തരൂര്‍ ആയുര്‍വ്വേദ ആശുപത്രി ഡോക്ടര്‍ ശ്രീജിത്ത്, തരൂര്‍ ഹോമിയോ ഡിസ്‌പെന്‍സറി ഡോക്ടര്‍ രജിമോര്‍ എന്നിവര്‍ ക്ലാസ് എടുത്തു.
തരൂര്‍ പഞ്ചായത്തിലെ ഗ്രാമസേവകരായ സുരേഷ്, ശ്രീവിദ്യ, കൃഷി ഓഫീസര്‍ ജൂലി ജോര്‍ജ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ജമീല, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വത്സലാദേവി, ആശാ പ്രവര്‍ത്തകര്‍,അങ്കണവാടി വര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it